ചലച്ചിത്രം

പ്രതിഫലം 40 ശതമാനം വെട്ടിക്കുറച്ച് വിക്രം സിനിമയുടെ സം‌വിധായകൻ; കയ്യടിച്ച് നിർമാതാക്കൾ

സമകാലിക മലയാളം ഡെസ്ക്

വിക്രം നായകനായി എത്തുന്ന പുതിയ ചിത്രം കോബ്രയുടെ പ്രതിഫലം വെട്ടിക്കുറച്ച് സംവിധായകൻ അജയ് ‍ജ്ഞാനമുത്തു. തന്റെ പ്രതിഫലത്തിന്റെ 40 ശതമാനമാണ് അജയ് വെട്ടിക്കുറിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്. തുടർന്ന് നിർമാതാവ് ലളിത് കുമാറിന് വലിയ നഷ്ടമുണ്ടായിരുന്നു. അതിനെ തുടർന്നാണ് അജയ് പ്രതിഫലം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. 1.25 കോടി രൂപയാണ് അജയ് ജ്ഞാനകുമാറിന്റെ പ്രതിഫലം. 

അജയ് ജ്ഞാനമുത്തുവിന്റെ തീരുമാനത്തെ പ്രശംസിച്ച് മറ്റ് നിർമ്മാതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അജയ് മാതൃകയാണെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. മാർച്ചിൽ റഷ്യയിൽ ചിത്രീകരണം പുരോഗമിക്കുകയായിരുന്ന കോബ്രയുടെ ഷൂട്ട് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ് നിർത്തിവച്ചത്. തുടർന്ന് അണിയപ്രവർത്തകർ നാട്ടിലേക്ക് തന്നെ മടങ്ങി. ചിത്രത്തിന്റെ ബാക്കി ഭാ​ഗം സെറ്റിട്ട് ചെയ്യാൻ പറ്റില്ലെന്നും അതിനാൽ അന്താരാഷ്ട്ര വിമാനസർവീസ് പുനരാരംഭിക്കുമ്പോൾ റഷ്യയിൽ പോയി ചിത്രീകരണം പുനരാരംഭിക്കേണ്ടിവരുമെന്നും അജയ് വ്യക്തമാക്കിയിരുന്നു. 

'ഇമൈക്ക നൊടികൾ' എന്ന ചിത്രത്തിന് ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര. ചിത്രത്തിൽ ഏഴു വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് വിക്രം എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റർ നേരത്തെ വൈറലായിരുന്നു. ഈ വർഷമാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ ഷൂട്ടിങ് നിർത്തിവെക്കേണ്ടിവന്നതോടെ റിലീസ് നീട്ടേണ്ട അവസ്ഥയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി