ചലച്ചിത്രം

'സുശാന്തിന്റേത് ആത്മഹത്യയല്ല, കറുത്ത വസ്ത്രം ധരിച്ചെത്തിയ ആൾ കൊലപ്പെടുത്തി'; വിവാദ വെളിപ്പെടുത്തൽ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം വലിയ വിവാദങ്ങൾക്കാണ് തുടക്കമിട്ടത്. ഇപ്പോൾ താരത്തിന്റെ മരണത്തെക്കുറിച്ചുള്ള  പാരാനോർമൽ വിദഗ്ധരുടെ വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്. സുശാന്തിന്റേത് കൊലപാതകമാണെന്നാണ് അമേരിക്കയില്‍ നിന്നുള്ള പാരാനോർമൽ വിദഗ്ധനും ഗോസ്റ്റ് ഹണ്ടറുമായ ഷോൺ ലാര്‍സണനും ഭാര്യ ട്രീസ ലാർസനും പറയുന്നത്. ഇന്ത്യയിൽ നിന്നുള്ള കോസ്മോ പാരാനോർമൽ ആൻഡ് ഗോസ്റ്റ് ഹണ്ടിങ് സൊസൈറ്റിയിലെ അംഗവുമായി നടത്തിയ ഓൺലൈൻ വിഡിയോ ചാറ്റിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

കറുത്ത വസ്ത്രം ധരിച്ചെത്തിയ ഒരാൾ സുശാന്തിനെ കൊലപ്പെടുത്തി എന്നാണ് ഇവർ പറയുന്നത്. ‘മറ്റൊരാളെ രക്ഷിക്കാൻ വേണ്ടിയാണ് അദ്ദേഹം മരണമടഞ്ഞത്. എന്നാൽ അത് ആർക്കു വേണ്ടിയാണെന്ന് അറിയില്ല. അതൊരു പുരുഷനാണ്. ആത്മഹത്യയല്ല മരണ കാരണം. കറുത്ത വസ്ത്രം അണിഞ്ഞ ഒരാളാണ് ഇതിനു പിന്നിൽ.’–ട്രീസ ലാർസന്‍ പറയുന്നു. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇവരുടെ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

അതിനിടെ സുശാന്ത് സിങ് താമസിക്കുന്ന ബാന്ദ്രയിലെ ഫ്ലാറ്റിൽ പ്രേതബാധയുണ്ടെന്ന ചില റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. സുശാന്തിന്റെ കാമുകിയായിരുന്ന റിയ ഇതുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകൾ പൊലീസിനോടു പറഞ്ഞതായും റിപ്പോർട്ട് ഉണ്ട്. വീട്ടിലെ പ്രേതബാധയുടെ കാര്യത്തിൽ സുശാന്തിനും മനസിൽ ഭയമുണ്ടായിരുന്നതായി റിയ പറയുന്നു. അവസാനനാളുകളിൽ സുശാന്ത് ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങിയിരുന്നതായി റിയ പൊലീസിന് മൊഴി നൽകിയിരുന്നു.

വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് സുശാന്തിന്റെ കണ്ടെത്തിയത്. അവസാന നാളുകളിൽ താരം കടുത്ത മാനസിക പ്രശ്നങ്ങളിലൂടെ കടന്നു പോവുകയായിരുന്നു എന്നുള്ള റിപ്പോർട്ടുകളാണ് ആദ്യം പുറത്തുവന്നിരുന്നത്. താരത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ രം​ഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ