ചലച്ചിത്രം

മറ്റൊരാളുടെ സഹായമില്ലാതെ നമുക്കൊന്നും നേടാനാവില്ല; കോവിഡ് കാലം അനുഷ്‌കയെ പഠിപ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയിലാണ് ലോകം. ഇതിനെ തുടര്‍ന്ന് പല മേഖലകളും പ്രതിസന്ധിയിലാണ്. മഹാവ്യാധിയില്‍ താന്‍ പഠിച്ച ഏറ്റവും വലിയ പാഠം എന്തെന്ന് തുറന്നു പറയുകയാണ് ബോളിവുഡ് നടി അനുഷ്‌ക ശര്‍മ. എല്ലാവരും പരസ്പരം ആശ്രയിച്ചാണ് ജീവിക്കുന്നത്, പുറത്തുകാണാന്‍ പറ്റുന്നില്ലെങ്കില്‍ കൂടി അങ്ങനെയാണ് എന്നാണ് താരം പറയുന്നത്.

ഈ മഹാവ്യാധി എന്നെ പഠിപ്പിച്ചത് എന്തെന്നാല്‍, നമ്മള്‍ എല്ലാവരും ഓരോരുത്തരോടും പരസ്പരം ആശ്രയിച്ചിരിക്കുന്നു, വ്യക്തമായി അത് കാണാന്‍ കഴിയുന്നില്ലെങ്കില്‍ കൂടി. കര്‍ഷകന്‍ മുതല്‍ ഒരു കോപ്പറേറ്റിന്റെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ വരെ ബന്ധമുണ്ട്. എല്ലാവരും ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടിരിക്കും. അതിനാല്‍ ഒരാള്‍ ചെയ്യുന്ന ജോലി മറ്റുള്ളവരുടെ ജീവിതത്തേയും ബാധിക്കും. ബര്‍ട്ടര്‍ഫ്‌ളൈ ഇഫക്ട് പോലെയാണ് അത്. ഇതാണ് നമ്മള്‍ പലപ്പോഴും അവഗണിക്കുന്നത്. നമ്മുടെ ജീവിതം ഓട്ടോണമസ് ആണെന്നാണ് നമ്മള്‍ വിചാരിക്കുന്നത് എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. നമ്മള്‍ എല്ലാവരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഈ മഹാവ്യാധി നമ്മെ പഠിപ്പിച്ചത് ഓരോരുത്തരുടേയും പ്രവര്‍ത്തികളെ കൂടുതലായി പ്രശംസിക്കേണ്ടതുണ്ടെന്നാണ്. മുന്‍നിര ജോലിക്കാരെക്കുറിച്ച് മാത്രമല്ല ഞാന്‍ പറയുന്നത്.- അനുഷ്‌ക പറഞ്ഞു.

ഈ ചിന്തയിലൂടെ താന്‍ കൂടുതല്‍ വിനയമുള്ളവളാക്കി എന്നാണ് അനുഷ്‌ക പറയുന്നത്. എല്ലാകാര്യങ്ങളും വളരെ സുഖമമായി മുന്നോട്ടുപോകുമ്പോള്‍ എത്ര പേര്‍ ഇതിന്റെ പിന്നില്‍ അധ്വാനിക്കുന്നുണ്ടെന്ന കാര്യം നമ്മള്‍ ആലോചിക്കില്ല. ജീവിതത്തില്‍ നമ്മള്‍ നേടാന്‍ ആഗ്രഹിക്കുന്ന കാര്യത്തിന് പിന്നില്‍ നിരവധി പേരുണ്ടാകുമെന്നും അനുഷ്‌ക കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍