ചലച്ചിത്രം

തൃഷ എന്റെ ചിത്രങ്ങൾ മോർഫ് ചെയ്യുന്നു, ഇത് അവസാന മുന്നറിയിപ്പാണെന്ന് മീര മിഥുൻ; ‍ഡോക്ടറെ കാണിക്കാൻ സമയമായെന്ന് പരിഹാസം

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സുന്ദരി തൃഷ തന്റെ ഹെയർ സ്റ്റൈൽ കോപ്പിയടിച്ചുവെന്ന ആരോപണവുമായി നടി മീര മിഥുൻ. ഫോട്ടോഷോപ്പ് ഉപയോഗിച്ച് തൃഷ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഉപയോഗിക്കുന്നതാണെന്നാണ് മീര പറയുന്നത്. ഇനിയും ഇത് തുടർന്നാൽ നിയമ നടപടി സ്വീകരിക്കുമെന്നും ട്വിറ്ററിൽ കുറിച്ചു. വിവാദങ്ങളിലൂടെ വാർത്തകളിൽ നിറയുന്ന മീരയുടെ പോസ്റ്റിന് താഴെ ട്രോൾ നിറയുകയാണ്.

‘തൃഷ, ഇത് നിനക്കുളള അവസാന മുന്നറിയിപ്പാണ്. ഇനി എന്റെ ഹെയർസ്റ്റൈലിനു സമാനമായ ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാൽ വിവരം അറിയും. നിങ്ങൾക്കറിയാം ഞാൻ ഇതെന്തുകൊണ്ടാണ് പറഞ്ഞതെന്ന്. വളരാൻ പഠിക്കൂ.’ മീര കുറിച്ചു. കഴിഞ്ഞ ദിവസം തൃഷ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെയാണ് വിമർശനം. എന്നാൽ പോസ്റ്റിന് താഴെ മീരയ്ക്കെതിരെ രൂക്ഷ വിമർശനവും പരിഹാസങ്ങളുമാണ് ഉയരുന്നത്. തൃഷ നിങ്ങളെപ്പോലെ വെറുതെ ഇരിക്കുകയല്ലെന്നും അതിനാൽ ആരോപണം കണ്ട് കാണില്ലെന്നാണ് ഒരാൾ കുറിച്ചത്. നിങ്ങൾക്ക് മാനസികമായി പ്രശ്നമുണ്ടെന്നും ഡോക്ടറെ കാണേണ്ടതുണ്ടെന്നും പറഞ്ഞുകൊണ്ട് കമന്റുകൾ എത്തുന്നത്.

തമിഴ്നാട്ടിലെ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് മീര വാർത്തകളിൽ നിറയുന്നത്. പരിപാടിയിലെ വിവാദനായികയായിരുന്ന താരം അതിലെ മത്സരാർഥിയായ നടൻ ചേരനെതിരേ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ആരോപണം തെറ്റാണെന്ന് തെളിഞ്ഞതോടെ താരത്തെ പുറത്താക്കുകയും ചെയ്തു. അതിന് ശേഷവും ഷോയിലുള്ളവരെക്കുറിച്ചും മറ്റും നിരവധി ആരോപണങ്ങളാണ് ഇവർ ഉന്നയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു