ചലച്ചിത്രം

'രണ്‍ബീര്‍ കപൂറിനും അമ്മയ്ക്കും കോവിഡ് ബാധിച്ചിട്ടില്ല'; വിമര്‍ശനവുമായി സഹോദരി

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതോടെ സിനിമഒന്നടങ്കം ആശങ്കയിലായിരിക്കുകയാണ്. അതിന് പിന്നാലെ നടന്‍ രണ്‍ബീര്‍ കപൂറിനും അമ്മ നീതു സിങ്ങിനും രോഗം സ്ഥിരീകരിച്ചതായുള്ള വാര്‍ത്തകളും പ്രചരിക്കാന്‍  തുടങ്ങി. ഇരുവര്‍ക്കും കോവിഡ് ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സഹോദരി റിദ്ദിമ കപൂര്‍. രൂക്ഷ ഭാഷയിലായിരുന്നു റിദ്ദിമയുടെ പ്രതികരണം.

അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗത്സ്യനന്ദ കഴിഞ്ഞദിവസം നീതുവിന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നെന്നും അതുവഴി രണ്‍ബീര്‍ കപൂറിനും നീതുവിനും രോഗം ബാധിച്ചു എന്നാണ് പ്രചരിച്ചത്. കൂടാതെ സംവിധായകന്‍ കരണ്‍ ജോഹറിനും കോവിഡ് പോസിറ്റീവായെന്നും പറഞ്ഞുകൊണ്ടായിരുന്നു ട്വീറ്റ്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് റിദ്ദിമ വാര്‍ത്ത തള്ളിയത്.

അറ്റെന്‍ഷന്‍ സീക്കിങ്ങ് ആണോ എന്നാണ് റിദ്ദിമയുടെ ചോദ്യം. ഞങ്ങള്‍ ആരോഗ്യത്തോടെയുണ്ടെന്നും അഭ്യൂഹങ്ങള്‍് പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം എന്നുമാണ് അവര്‍ കുറിച്ചു. നിരവധി പേരാണ് പോസ്റ്റിന് പിന്തുണയുമായി എത്തിയത്. ഇത്തരം പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം എന്നാണ് ആരാധകരുടെ കമന്റ്. കൂടാതെ രോഗമില്ലെന്ന് വ്യക്തമാക്കിയതിന് നന്ദി പറയാനും മറന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത