ചലച്ചിത്രം

നിങ്ങളുടെ സ്‌നേഹത്തിന് കൈകൂപ്പി നന്ദി പറയുന്നു; ആരാധകരോട് അമിതാഭ് ബച്ചന്‍

സമകാലിക മലയാളം ഡെസ്ക്

രാധകരുടെ സ്‌നേഹത്തിനും കരുതലിനും നന്ദി പറഞ്ഞ് ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മുംബൈ അമതാവതി ആശുപത്രിയില്‍ ചികിത്സയിലാണ് താരം. രോഗ ബാധ പുറത്തുവന്നതിന് പിന്നാലെ ബിഗ് ബിവേഗം സുഖം പ്രാപിക്കാനുള്ള പ്രാര്‍ത്ഥനയിലായിരുന്നു ആരാധകരും സഹതാരങ്ങളും. എല്ലാവരുടേയും സ്‌നേഹത്തിന് മറുപടിയായാണ് താരം ട്വീറ്റ് ചെയ്തത്.

അഭിഷേകിനോടും ഐശ്വര്യയോടും ആരാധ്യയോടും എന്നോടും കരുതല്‍ കാണിച്ചുകൊണ്ടുള്ള നിങ്ങളുടെ പ്രാര്‍ത്ഥനകളും ആശംസകളും അറിയിക്കുന്നഎല്ലാ പ്രാ സന്ദേശങ്ങള്‍ക്കും മറുപടി അയക്കാന്‍ എനിക്കാവില്ല. കൈകള്‍ രണ്ടും കൂപ്പി നിങ്ങളുടെ അനന്തമായ സ്‌നേഹത്തിനും കരുതലിനും നന്ദി അറിയിക്കുകയാണ്- അമിതാഭ് ബച്ചന്‍ കുറിച്ചു. വേഗം സുഖം പ്രാപിക്കാന്‍ പറഞ്ഞുകൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.

ശനിയാഴ്ചയാണ് താന്‍ കോവിഡ് ബാധിതനായ വിവരം അമിതാഭ് ബച്ചന്‍ ആരാധകരെ അറിയിക്കുന്നത്. തൊട്ടുപിന്നാലെ അഭിഷേക് ബച്ചനും കോവിഡ് ബാധിച്ചതായി അറിയിച്ചു. ഇന്നലെയാണ് ഐശ്വര്യയുടേയും മകള്‍ ആരാധ്യയുടേയും റിസല്‍റ്റ് പോസിറ്റീവായത്. ആന്റിജന്‍ ടെസ്റ്റില്‍ ഇരുവര്‍ക്കും നെഗറ്റീവായിരുന്നു. ജയ ബച്ചനും മകള്‍ ശ്വേതയും ഉള്‍പ്പടെയുള്ള മറ്റ് കുടുംബാംഗങ്ങളുടെ റിസല്‍റ്റ് നെഗറ്റീവാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ