ചലച്ചിത്രം

ചെളിയിൽ കുളിച്ച് സൽമാന്റെ കർഷകരോടുള്ള ആദരം; തെറ്റായി കോൾഡ് കോഫി ഉണ്ടാക്കിയാൽ ഇങ്ങനെയിരിക്കുമെന്ന് പരിഹാസം

സമകാലിക മലയാളം ഡെസ്ക്

സൂപ്പർതാരം സൽമാൻ ഖാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രമാണ് ബോളിവുഡിലെ പ്രധാന ചർച്ചാ വിഷയം. എല്ലാ കർഷകർക്കും ആദരം അർപ്പിച്ചുകൊണ്ടുള്ളതായിരുന്നു പോസ്റ്റ്. എന്നാൽ ഇതിനൊപ്പം പങ്കുവെച്ച ചിത്രമാണ് വിവാദമായിരിക്കുന്നത്. ശരീരം മുഴുവൻ ചെളി തേച്ചുകൊണ്ട് നിലത്ത് ഇരിക്കുന്നതായിരുന്നു ചിത്രം. എന്നാൽ എന്ത് പ്രഹസനമാണ് ഇത് എന്നാണ് ആരാധകർ ചോദിക്കുന്നത്. 

പൻവേലിലെ സ്വന്തം ഫാം ഹൗസിൽ നിന്നുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. താരത്തെ പുകഴ്ത്തിക്കൊണ്ട് നിരവധി കമന്റുകൾ വരുന്നുണ്ട്. എന്നാൽ അതിനൊപ്പം വിമർശനങ്ങളും രൂക്ഷമാവുകയാണ്. ഇത്തരം ചിത്രങ്ങൾ കർഷകരെ അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് വിമർശകർ പറയുന്നത്. മണ്ണുകൊണ്ടുള്ള പുതിയ തെറാപ്പി വല്ലതുമാണോ എന്നാണ് ചിലരുടെ ചോദ്യം. കോൾഡ് കോഫി ഉണ്ടാക്കുമ്പോൾ ശരിയായി അടച്ചില്ലെങ്കിൽ ഇങ്ങനെയിരിക്കുമെന്നും ട്രോളുകളുണ്ട്.

ഫിസിക്സിലെ നിയമങ്ങൾ നിഷേധിച്ചുകൊണ്ട് സ്റ്റണ്ട് നടത്തുന്ന കർഷകനായാണ് സൽമാൻ പുതിയ ചിത്രത്തിൽ അഭിനയിക്കുന്നതെന്നാണ് ചിലരുടെ കണ്ടുപിടുത്തം. ശരീരത്ത് വൃത്തിയായി ചളി തേച്ചുതന്ന മേക്കപ്പ് മാനെയും മുടി സെറ്റ് ചെയ്ത ഹെയർസ്റ്റൈലിസ്റ്റിനേയും പുകഴ്ത്താനും ചിലർ മറന്നില്ല. അതിനൊപ്പം തന്നെ കർഷകരെ മാത്രമല്ല മൃ​ഗങ്ങളേയും ഫുട്പാത്തിൽ കിടന്നുറങ്ങുന്ന മനുഷ്യന്മാരേയും സഹപ്രവർത്തകരേയും കൂടി ബഹുമാനിക്കാൻ പഠിക്കണമെന്നും ഓർമിപ്പിക്കുന്നവരുണ്ട്. നേരത്തെ വയലിൽ നിൽക്കുന്ന ചിത്രം താരം പങ്കുവെച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ