ചലച്ചിത്രം

വീണു പോയിട്ടും പിന്മാറിയില്ല, ഭീമൻ ടയറിന് മുകളിലൂടെ കുതിച്ചു ചാടി ടൊവിനോ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

കോവിഡ് വ്യാപനത്തെ തുടർന്ന് ഷൂട്ടിങ്ങുകൾ നിർത്തിവെച്ചെങ്കിലും ടൊവിനോ തോമസ് തിരക്കിലാണ്. ശരീര സംരക്ഷണത്തിനാണ് താരം ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നത്. പുതിയ ടെക്നിക്സ് പഠിച്ചുകൊണ്ടിരിക്കുകയാണ് താരം. കൂടാതെ ജിമ്മിൽ നിന്നുള്ള കസർത്തുകളെല്ലാം ആരാധകരുമായി പങ്കുവെക്കാനും താരം മറക്കാറില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ടൊവിനോയുടെ പുതിയ വിഡിയോ ആണ്. ആദ്യം വീണുപോയിട്ടും പിന്മാറാതെ ലക്ഷ്യം നേടിയെടുക്കുന്നതിന്റെ വിഡിയോ ആണ് താരം പങ്കുവെച്ചത്.

രണ്ട് വിഡിയോകളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്നിൽ ജിമ്മിൽ തന്റെ വർക്ക്ഔട്ടിനിടയിൽ പടുകൂറ്റൻ ടയറിന് മുകളിലൂടെ ഉയർന്ന് ചാടാൻ ശ്രമിക്കുമ്പോൾ മുഖം കുത്തി വീഴുന്നതാണ് കാണുന്നത്. എന്നാൽ രണ്ടാമത്തെ വി‍ഡിയോയിൽ ടയറിന് മുകളിലൂടെ കുതിച്ചു ചാടുന്ന ടൊവിനോയെ കാണാം. നിങ്ങൾ പിൻമാറുന്നത് വരെ തോറ്റുപോകില്ല എന്ന അടിക്കുറിപ്പോടെയാണ് താരത്തിന്റെ പോസ്റ്റ്.

ആരാധകർക്ക് ആത്മവിശ്വാസം കൂട്ടുന്നതാണ് താരത്തിന്റെ വിഡിയോ. നിരവധി പേരാണ് താരത്തിന് പ്രശംസയുമായി എത്തിയത്. കൂടാതെ നിരവധി താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്. ആദ്യം സാഷ്ടാംഗം പ്രണമിച്ചത് കാരണം രണ്ടാമത് വീണില്ല എന്നായിരുന്നു രമേഷ് പിഷാരടിയുടെ ഡയലോ​ഗ്. ഇത് കൂടാതെ ജിമ്മിൽ നിന്നുള്ള നിരവധി വിഡിയോകളും താരം പങ്കുവെച്ചിട്ടുണ്ട്. നിലത്തു കിടക്കുന്ന ജിം ട്രെയിയറിനു മുകളിലൂടെ ഉയർന്നു ചാടുന്ന ടൊവിനോയുടേതായിരുന്നു വിഡിയോ. ‘ധൈര്യം സമ്മതിച്ചിരിക്കുന്നു . അടുത്തത് പുള്ളിടെ തലയിൽ ആപ്പിൾ വെച്ച് അമ്പെയ്‌ത്ത് പ്രാക്ടീസ്.’ എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവെച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി