ചലച്ചിത്രം

കോവിഡ് ബാധിച്ച് നടൻ ഹുളിവാന ഗംഗാധരയ്യ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ബാം​ഗളൂർ; കന്നഡ നടൻ ഹുളിവാന ഗംഗാധരയ്യ കോവിഡ് ബാധിച്ച് മരിച്ചു. 70 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബാം​ഗളൂർ ബി ജി എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. 

പ്രേമലോക എന്ന സീരീയലിന്റെ ഷൂട്ടിങ്ങിലായിരുന്നു നടൻ. ചിത്രീകരണത്തിന്റെ രണ്ടാം ദിവസം മുതൽ കോവിഡ് ലക്ഷണങ്ങൾ കണ്ടതോടെ സ്വയം ഐസോലേഷനിൽ പ്രവേശിക്കുകയായിരുന്നു. അതിനിടെ ശ്വാസതടസ്സമനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. 

സിനിമ ടെലിവിൽൻ രം​ഗത്ത് ശക്തമായ സാന്നിധ്യമായിരുന്നു ​ഗം​ഗാധരയ്യ. നൂറോളം സിനിമകളിലും നൂറ്റിയമ്പതോളം നാടകങ്ങളിലും കന്നഡ സീരിയലുകളിലും ഗംഗാധരയ്യ അഭിനയിച്ചിട്ടുണ്ട്. ഉൾട്ട പൾട്ട, ഗ്രാമ ദേവതെ, അപ്പു, കുരിഗാളു സിർ കുരിഗാളു തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. താരത്തിന്റെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടിയിരിക്കുകയാണ് കന്നഡ സിനിമ ലോകം. നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍