ചലച്ചിത്രം

താലികെട്ടും വിവാഹമോതിരവും പോസ്റ്റ് ചെയ്തു, സോണിയ അ​ഗർവാൾ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് അഭ്യൂഹം; ട്വിസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ദിവസങ്ങൾക്ക് മുൻപാണ് തെന്നിന്ത്യൻ നടി സോണിയ അ​ഗർവാളിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഒരു താലികെട്ടിന്റെ പടം പ്രത്യക്ഷപ്പെട്ടത്.  തൊട്ടടുത്ത ദിവസം പോസ്റ്റ് ചെയ്തത് വിവാ​​ഹ മോതിരങ്ങളുടെ ചിത്രമായിരുന്നു. ഇതോടെ സോണിയ അ​​ഗർവാൾ വീണ്ടും വിവാഹത്തിന് ഒരുങ്ങുന്നതായി വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. വിവാ​ഹവാർത്ത കാത്തിരുന്ന ആരാധകർക്ക് മറ്റൊരു വാർത്തയാണ് താരം നൽകിയത്. 

ഇനി മൂന്ന് ദിവസം കൂടിയേ ഉള്ളു എന്ന കുറിപ്പോടെയാണ് സോണിയ താലി കെട്ടുന്ന ഒരു ചിത്രം പങ്കുവച്ചത്. അതിന് പിന്നാലെ താലി കെട്ടിന്റെ വീഡിയോയും താരം പങ്കുവച്ചു. തൊട്ടടുത്ത ദിവസം രണ്ട് ദിവസമേ അവശേഷിക്കുന്നുള്ളു എന്ന കുറിപ്പോടെ വിവാഹമോതിരങ്ങളുടെ ചിത്രവും വിവാഹത്തിനായി ഒരുക്കിയ കാറിന്റെ ചിത്രവും താരം പങ്കുവച്ചു. ഇതോടെ താരത്തിന്റെ രണ്ടാം വിവാഹമായി കോളിവുഡിലെ പ്രധാന വിഷയം. 

എന്നാൽ അഭ്യൂഹങ്ങളെ കാറ്റിൽ പറത്തി ആ വലിയ ട്വിസ്റ്റ് വെളിപ്പെടുത്തിയിരിക്കുകയാണ് സോണിയ. തന്റെ പുതിയ ബിസിനസ് സംരംഭത്തെയാണ് താരം ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. വിവാഹങ്ങൾ നടത്തി കൊടുക്കുന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിക്കാണ് സോണിയ തുടക്കമിട്ടിരിക്കുന്നത്. ടെയ്ൽ ഓഫ് ടു എന്നാണ് കമ്പനിയുടെ പേര്.

ധനുഷിന്റെ നായികയായി കാതൽ കൊണ്ടേൻ എന്ന ചിത്രത്തിലൂടെയാണ് സോണിയ തമിഴ് സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിൽ താരം അഭിനയിച്ചു. കാതൽ കൊണ്ടേൻ എന്ന ചിത്രത്തിന്റെ സംവിധായകനും നടൻ ധനുഷിന്റെ സഹോദരനുമായ സെൽവരാഘവനുമായി പ്രണയത്തിലായ താരം 2006 ലാണ് വിവാഹിതയാവുന്നത്. നാല് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ 2010 ൽ ഇരുവരും വേർപിരിഞ്ഞു. അതിന് പിന്നാലെ താരം വീണ്ടും അഭിനയത്തിൽ സജീവമാവുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍