ചലച്ചിത്രം

തമ്മില്‍ കണ്ടത് രണ്ട് തവണ മാത്രം,  സിനിമയില്‍ സുശാന്തിന് നായകവേഷം വാഗ്ദാനം ചെയ്തിട്ടില്ല : പൊലീസിനോട് മഹേഷ് ഭട്ട്

സമകാലിക മലയാളം ഡെസ്ക്

ടക് 2 എന്ന തന്റെ ചിത്രത്തില്‍ സുശാന്ത് സിങ്ങിന് നായകവേഷം വാഗ്ദാനം ചെയ്തിട്ടില്ലെന്ന് സംവിധായകന്‍ മഹേഷ് ഭട്ട്. സുശാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴായിരുന്നു മഹേഷ് ഭട്ടിന്റ പ്രതികരണം. സടക് 2 ഒരു മുന്‍കാല ചിത്രത്തിന്റെ രണ്ടാം ഭാഗമായതിനാല്‍ തന്നെ സഞ്ജയ് ദത്തിനെ മാത്രമേ നായകനായി പരിഗണിച്ചിരുന്നൊള്ളു എന്ന് മഹേഷ് ഭട്ട് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ഭട്ടിന്റെ മൊഴി രേഖപ്പെടുത്തി.

അതേസമയം സടക് 2വില്‍ അഭിനയിക്കാന്‍ സുശാന്ത് താത്പര്യം പ്രകടിപ്പിച്ചിരുന്നെന്നും ഒരു വേഷത്തിനായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും ഭട്ട് പറഞ്ഞു. സുശാന്തുമായി താന്‍ രണ്ട് തവണ മാത്രമാണ് കൂടിക്കാഴ്ച നടത്തിയതെന്നും ഭട്ട് പൊലീസിനോട് പറഞ്ഞു. ആദ്യത്തേത് 2018ലും പിന്നീട് 2020 ഫെബ്രുവരിയില്‍ സുശാന്ത് സുഖമില്ലാതിരുന്ന സമയത്തുമായിരുന്നു അത്. യൂട്യൂബ് ചാനലിനെക്കുറിച്ചും പുസ്‌കങ്ങളെക്കുറിച്ചുമായിരുന്നു തങ്ങള്‍ക്കിടയിലെ ചര്‍ച്ചകളെന്നും ഒരിക്കലും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചിട്ടില്ലെന്നും ഭട്ട് പറഞ്ഞു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ പല പ്രമുഖരെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. നേരത്തെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെയും ചോദ്യം ചെയ്തിരുന്നു. നിര്‍മ്മാതാവ് കരണ്‍ ജോഹറിനും സമന്‍സ് അയച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത