ചലച്ചിത്രം

'അതിക്രമങ്ങള്‍ക്കെതിരെ പോരാട്ടം നടത്തുന്ന ആള്‍തന്നെ ഞങ്ങളെ ആക്രമിക്കുന്നു'; കങ്കണയ്‌ക്കെതിരെ തപ്‌സി പന്നു

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടിമാരായ കങ്കണ റണാവത്തും തപ്‌സി പന്നുവും തമ്മില്‍ പല വിഷയങ്ങളില്‍ പലപ്പോഴായി ഏറ്റുമുട്ടിയിട്ടുണ്ട്. അടുത്തിടെ ഇരുവരും കൊമ്പുകോര്‍ത്തത് നെപ്പോട്ടിസവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ പേരിലാണ്. തപ്‌സിയേയും സ്വര ഭാസ്‌കറിനേയും ബി ഗ്രേഡ് നടിമാര്‍ എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. ഇപ്പോള്‍ കങ്കണയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് തപ്‌സി പന്നു. പുറത്തുനിന്ന് വന്നവര്‍ക്കുനേരെയുള്ള ബാളിവുഡിലെ അതിക്രമങ്ങള്‍ക്കെതിരെ പോരാടുന്ന ആള്‍ തന്നെ മറ്റുള്ളവരെ ആക്രമിക്കുകയാണ് എന്നാണ് തപ്‌സി പറഞ്ഞത്. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. 

'കങ്കണയ്ക്ക് അവരുടെ ചിന്തകളുണ്ടാകും എനിക്ക് എന്റേതും. നിങ്ങളുടേതു പോലെയല്ല എന്റെ ചിന്ത എന്നുവെച്ച് ഞാന്‍ തെറ്റാകണമെന്നില്ല. പുറത്തുള്ളവര്‍ക്കു വേണ്ടി പോരാടുകയും അതേ സമയം അത്തരത്തിലുള്ളവരെ ആക്രമിക്കുകയും ചെയ്യുമ്പോള്‍ നിങ്ങളിലെ ഹിപ്പോക്രസി പുറത്തുവരികയാണ്. നിങ്ങള്‍ ഏത് വശത്താണ്? വ്യക്തിപരമായ വിരോധകര്‍ തീര്‍ക്കാനാണ് നിങ്ങള്‍ ഈ അവസരം ഉപയോഗിക്കുന്നത്. നിങ്ങള്‍ അതിക്രമങ്ങള്‍ക്കെതിരെയാണ് പോരാട്ടം നടത്തുന്നത് എന്നാല്‍ അതിനൊപ്പം മറ്റുള്ളവരെ അക്രമിക്കുകയും ചെയ്യുന്നു. അത് തെറ്റാണ്'- തപ്‌സി പറഞ്ഞു. 

ബോളിവുഡിന് പുറത്തുനിന്നുള്ളവര്‍ വിവേചനം നേരിടുന്നുണ്ടെന്ന് തപ്‌സി തുറന്നു പറഞ്ഞെങ്കിലും അത് കൂടുതല്‍ മോശമാക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് താരം പറഞ്ഞത്. ഇന്റസ്ട്രിയില്‍ ഉള്ളവരും മാധ്യമങ്ങളും പ്രേക്ഷകരും ഞങ്ങളോട് വിവേചനം കാണിക്കുന്നുണ്ട്. താരസന്തതിക്ക് തുടക്കത്തില്‍ കിട്ടുന്ന സ്വീകാര്യതയിലേക്ക് ഞങ്ങള്‍ എത്തുന്നത് വര്‍ഷങ്ങളെടുത്താണ്. നമ്മള്‍ എല്ലാവരും ചേര്‍ന്നതാണ് ഈ സമൂഹം. അതിനാല്‍ ഉത്തരവാദികള്‍ നമ്മള്‍ എല്ലാവരുമാണ്.- തപ്‌സി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി