ചലച്ചിത്രം

ജോണ്‍ എബ്രഹാം ഒറ്റ ദിവസം തിന്നത് 21 തണ്ണിമത്തന്‍; രസകരമായ ഓര്‍മ്മ പങ്കുവെച്ച് വരുണ്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരങ്ങളായ ജോണ്‍ എബ്രഹാമും വരുണ്‍ ധവാനും ഒന്നിച്ച ആക്ഷന്‍ കോമഡി ചിത്രമായിരുന്നു ഡിഷ്യൂം. 2016 ല്‍ ഇറങ്ങിയ ചിത്രം മികച്ച വിജയം നേടിയിരുന്നു. ഇന്ന് സിനിമ റിലീസ് ചെയ്തിട്ട് നാല് വര്‍ഷമാവുകയാണ്. സ്‌പെഷ്യല്‍ ഡേയില്‍ ജോണ്‍ എബ്രഹാമിനെക്കുറിച്ചുള്ള രസകരമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് വരുണ്‍ ധവാന്‍. 

മരുഭൂമിയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഷൂട്ടിങ് സമയത്ത് ജോണ്‍ എബ്രഹാം ദിവസം 21 തണ്ണിമത്തന്‍ കഴിക്കുമായിരുന്നു എന്നാണ് വരുണ്‍ പറയുന്നത്. ചിത്രത്തിന്റെ നാലാം വാര്‍ഷികത്തിലാണ് താരം രസകരമായ ഓര്‍മ പങ്കുവെച്ചത്. കൂടാതെ ടീമിനോടുള്ള ഇഷ്ടവും താരം പങ്കുവെക്കുന്നുണ്ട്. താന്‍ വര്‍ക്ക് ചെയ്തിട്ടുള്ളതില്‍വെച്ച് ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണ് എന്നാണ് താരം പറയുന്നത്. എന്റെ രണ്ട് മൂത്ത സഹോദരന്മാര്‍ എനിക്ക് പിന്തുണയുമായുണ്ടായിരുന്നു. വീണ്ടും ഒന്നിക്കാനുള്ള സമയമായിരിക്കുകയാണ് എന്നാണ് താരം കുറിച്ചത്. 

ജോണിനും വരുണിനുമൊപ്പം ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, സാഖിബ് സലീം, അക്ഷയ് ഖന്ന എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. വരുണിന്റെ സഹോദകന്‍ രോഹിത് ധവാനാണ് ചിത്രം സംവിധാനം ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര