ചലച്ചിത്രം

മണിമലയാറിൽ പ്രണയത്തിൽ അലിഞ്ഞ് മീരയും വിഷ്ണുവും; വൈറലായി ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

വതാരകയും നടിയുമായ മീര അനിലിന്റെ പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. മണിമലയാറിലും കരയിലുമായിരുന്നു ഷൂട്ട്. വെള്ളത്തിലും കരയിലുമായുള്ള മീരയുടെയും ഭർത്താവ് വിഷ്ണുവിന്റെയും പ്രണയാർദ്ര ചിത്രങ്ങൾ ആരുടെയും മനംകവരുന്നതാണ്.

ശ്രീനാഥ് എസ്. കണ്ണനാണ് ചിത്രങ്ങൾ പകർത്തിയത്. ജൂലൈ 15ന് തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിലായിരുന്നു മീരയുടേയും വിഷ്ണുവിന്റെയും വിവാഹം. മല്ലപ്പള്ളി സ്വദേശിയായ വിഷ്ണു ബിസിനസ്സുകാരനാണ്.

ജൂൺ അഞ്ചിന് നിശ്ചയിച്ചിരുന്ന വിവാഹം കോവിഡ് പ്രതിസന്ധികൾ മൂലം നീണ്ടുപോകുകയായിരുന്നു. വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

നിരവധി സ്റ്റേജ് ഷോ, ടെലിവിഷൻ പരിപാടികൾ എന്നിവയിലൂടെ മലയാളികളുടെ പ്രിയ അവതാരകമാരിലൊരാളാണ് മീര. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് വർഷങ്ങളായി മീരയാണ് അവതരിപ്പിക്കുന്നത്. അമല പോൾ ചിത്രം മിലിയിൽ അഭിനയിച്ചിട്ടുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത