ചലച്ചിത്രം

'പൊലീസ് അവരുടെ ജോലി ചെയ്യട്ടെ'; സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പൊലീസ് അവരുടെ ജോലി ചെയ്യട്ടെ എന്നും കോടതി അഭിപ്രായപ്പെട്ടു.

നിലവില്‍ മുംബൈ പൊലീസ് അന്വേഷിക്കുന്ന കേസില്‍, ബിഹാര്‍ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ നടി റിയ ചക്രബര്‍ത്തിക്ക് എതിരെ സുശാന്തിന്റെ പിതാവ് കെ കെ സിങ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പട്‌ന പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

മുംബൈ പൊലീസില്‍ നിന്ന് കേസ് എറ്റെടുക്കാനായി പട്‌നയില്‍ നിന്ന് നാല് പൊലീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ എത്തിയിരുന്നു. അതേസമയം, ആരോപണ വിധേയയായ റിയ, മുംബൈയിലെ താമസ സ്ഥലത്ത് നിന്ന് മാറിയെന്നാണ് വിവരം.ജൂണ്‍ 14നാണ് സുശാന്തിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍