ചലച്ചിത്രം

'എന്റെ നിറത്തിലും രൂപത്തിലും ഞാന്‍ വളരെ ഹാപ്പിയാണ്'; സമാധാനിപ്പിക്കാന്‍ എത്തിയവരോട് വിധു പ്രതാപ്; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ഗായകന്‍ വിധു പ്രതാപും ഭാര്യ ദീപ്തിയും സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. പാട്ട് മാത്രമല്ല അഭിനയവും ഡാനന്‍സുമെല്ലാം ഇവര്‍ പരീക്ഷിക്കാറുണ്ട്. കഴിഞ്ഞ ദിവസം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചലഞ്ചിന്റെ ഭാഗമായി തന്റെ പ്രിയതമയ്‌ക്കൊപ്പമുള്ള ഒരു കളര്‍പടം വിധു പങ്കുവെച്ചിരുന്നു. എന്നാല്‍ അതിന്റെ കമന്റ് ബോക്‌സ് മുഴുവന്‍ വിധുവിന്റെ നിറത്തെക്കുറിച്ചായിരുന്നു. ഇരുണ്ട നിറമാണെങ്കിലും നിങ്ങള്‍ സുന്ദരനാണ് എന്നായിരുന്നു ആരാധകരുടെ കമന്റ്. ആശ്വാസ വാക്കുകള്‍ കണ്ട് ആരാധകര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. തന്റെ നിറത്തിലും രൂപത്തിലും വളരെ ഹാപ്പിയാണ് എന്നു പറഞ്ഞുകൊണ്ടാണ് വിഡിയോ.

എല്ലാവരോടും കൂടി ഒരു കാര്യം പറയാനാ വന്നത്. എന്റെ നിറത്തിലും രൂപത്തിലും ഞാന്‍ വളരെ ഹാപ്പിയാണ്. എനിക്ക് നല്ല ആത്മവിശ്വാസവുമുണ്ട്. അതുകൊണ്ടാണ് ഞാന്‍ അങ്ങനെയൊരു പോസ്റ്റ് ഇട്ടത്. അപ്പോള്‍ നിങ്ങള്‍ എല്ലാവരും കൂടി സമാധാനിപ്പിക്കുകയാണോ. അതിലാണ് ഞാന്‍ തകര്‍ന്നുപോയത്.- വിധു പറഞ്ഞു. രസകരമായാണ് വിഡിയോ അവസാനിക്കുന്നത്. 'എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയപ്പില്യാ' എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

രസകരമായ കമന്റുകള്‍ നിറയുകയാണ് വിഡിയോയ്ക്ക് താഴെ. വിധുവിന്റെ സൗന്ദര്യത്തേയും സംഗീതത്തേയും പുകഴ്ത്തി നിരവധി പേരാണ് എത്തുന്നത്. നടനായി എത്തുന്നത് കാണാന്‍ കാത്തിരിക്കുന്നുവെന്നും നിരവധി പേര്‍ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ദീപ്തിക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. തുര്‍ക്കിയില്‍ പ്രണയത്തിന്റേയും ദുരഭിമാനത്തിന്റേയും പേരില്‍ കൊല്ലപ്പെടുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചലഞ്ച് വ്യാപകമായത്. ഇതിനോടകം നിരവധി താരങ്ങളാണ് ചലഞ്ച് ഏറ്റെടുത്ത് ചിത്രം പങ്കുവെച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം