ചലച്ചിത്രം

'നിങ്ങളിപ്പോൾ തന്നെ വലിയ കൊമേഡിയൻമാരായി മാറിക്കഴിഞ്ഞു, ഞങ്ങളെ കൂടുതൽ രസിപ്പിക്കൂ'

സമകാലിക മലയാളം ഡെസ്ക്

ന ചരിഞ്ഞ സംഭവത്തിൽ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ വിമർശനം രൂക്ഷമാവുകയാണ്. സിനിമ താരങ്ങൾ ഉൾപ്പടെ നിരവധി പേർ ഇതിനോടകം രം​ഗത്തെത്തിക്കഴിഞ്ഞു. മലപ്പുറം ജില്ലയെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മേനക ​ഗാന്ധിയാണ് വർ​ഗീയ പ്രചരണങ്ങൾക്ക് തുടക്കമിട്ടത്. ഇപ്പോൾ മേനക ​ഗാന്ധിയെ വിമർശിച്ച് രം​ഗത്തെത്തുകയാണ് സിനിമ സംവിധായകൻ മിഥുൻ മാനുവൽ തോമസ്. കേരളത്തിൽ നിങ്ങൾ ഇപ്പോള്‍ തന്നെ വലിയ കൊമേഡിയൻമാരായി മാറിക്കഴിഞ്ഞു എന്നാണ് ഫേയ്സ്ബുക്കിൽ മിഥുൻ കുറിക്കുന്നത്.

മിഥുൻ മാനുവൽ തോമസിന്റെ കുറിപ്പ്

ഡിയർ മനേക മാഡം. കേരളത്തിൽ നിങ്ങൾ ഇപ്പോള്‍ തന്നെ വലിയ കൊമേഡിയൻമാരായി മാറിക്കഴിഞ്ഞു. അത് നിങ്ങൾക്ക് ഇതുവരെയും മനസിലായിട്ടില്ലെന്നതാണ് ഇതിൽ ഏറ്റവും രസകരം. അത് എന്തുകൊണ്ടാണെന്ന് പറഞ്ഞുതരാം. തലമുറകളായി വിദ്യാഭ്യാസവും സാക്ഷരതയും ഞങ്ങൾ  വലിയ ഗൗരവത്തോടെ തന്നെയാണ് സ്വീകരിച്ചുപോകുന്നത്.  എന്നാൽ നിങ്ങൾ ആ സമയം മറ്റുള്ളവരെ വഞ്ചിക്കാനും വർഗീയ വിദ്വേഷം പ്രചരിപ്പിക്കുവാനുമാണ് സമയം കണ്ടെത്തുന്നത്.  നിങ്ങള്‍ നിങ്ങളുടെ ജാതീയ വിഭജനം നടത്തൂ. ഞങ്ങളെ കൂടുതൽ രസിപ്പിക്കൂ. ഈ കൊറോണ പ്രതിസന്ധിക്കാലത്ത് ചിരിക്കാനായി അൽപം സമയം കണ്ടെത്തുന്നത് നിങ്ങളിലൂടെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ