ചലച്ചിത്രം

പണമില്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ല, നാട്ടിലേക്ക് മടങ്ങണം; സഹായം ചോദിച്ച് നടന്റെ വിഡിയോ, കരുതലായി സഹതാരം

സമകാലിക മലയാളം ഡെസ്ക്

ഫേസ്ബുക്ക് വിഡിയോയില്‍ സാമ്പത്തികസഹായം അഭ്യര്‍ത്ഥിച്ച് ടെലിവിഷന്‍ താരം. പണമില്ലാതെ മുംബൈയില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് നടന്‍ രാജേഷ് കരീര്‍ ആണ് സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ചെലവിനായി കൈനീട്ടിയത്. കോവിഡ് വ്യാപനത്തെതുടര്‍ന്ന് ജോലിയില്ലാതെ ബുദ്ധിമുട്ടിലായ നടന്‍ പഞ്ചാബിലേക്ക് മടങ്ങാനാണ് സഹായം അഭ്യര്‍ത്ഥിച്ചത്. വിഡിയോ വൈറലായതിന് പിന്നാലെ സഹായം വാഗ്ദാനം ചെയ്ത് സഹതാരം ശിവാംഗി ജോഷി രംഗത്തെത്തുകയായിരുന്നു.

വ്യാഴാഴ്ചയോടെ പഞ്ചാബിലേക്ക് മടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് രാജേഷ് പ്രതികരിച്ചു. മുംബൈയില്‍ നിന്ന് എന്നന്നേക്കുമായി പോകാന്‍ തനിക്ക് കഴിയില്ലെന്ന് പറഞ്ഞ നടന്‍ നിലവിലെ സ്ഥിതി കുറച്ചുനാളത്തേക്കെങ്കിലും തുടരുമെന്ന തിരിച്ചറിവിനെത്തുടര്‍ന്നാണ് മടങ്ങാന്‍ തീരുമാനിച്ചത്. ഈ പ്രായത്തില്‍ തനിക്കിനി മറ്റ് കഴിവുകള്‍ ആര്‍ജ്ജിച്ചെടുക്കുക പ്രയാസമാണെന്നും അമ്പതുകാരനായ നടന്‍ പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥയില്‍ നല്ലൊരു വര്‍ക്ക് കിട്ടണമെങ്കില്‍ എട്ട് മാസമെങ്കിലും കഴിയണം. അതുവരെ കാത്തിരിക്കാന്‍ എനിക്ക് സാധിക്കുകയില്ല. അതുകൊണ്ടാണ് നാട്ടിലേക്ക് മടങ്ങുന്നത്, നടന്‍ പറഞ്ഞു.

"ഒരു കോടിയോളം രൂപ ബാങ്ക് ബാലന്‍സ് ഉള്ളവര്‍ക്കൊക്കെ ഈ സാഹചര്യം തരണം ചെയ്യാന്‍ പ്രയാസമുണ്ടാകില്ല. പക്ഷെ എനിക്ക് മാസങ്ങളായി പണം ലഭിച്ചിട്ട്. ഇപ്പോഴത്തെ നിലയില്‍ നടന്‍മാര്‍ക്കും സാങ്കേതികപ്രവര്‍ത്തകര്‍ക്കും തരാനുള്ള പണം നല്‍കാന്‍ നിര്‍മ്മാതാക്കളും വിസ്സമ്മതിക്കുകയാണ്. അതുകൊണ്ട് എല്ലാവരുടെയും മുന്നില്‍ കൈനീട്ടുകയല്ലാതെ എനിക്ക് മറ്റ് വഴികള്‍ ഉണ്ടായിരുന്നില്ല", നടന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ