ചലച്ചിത്രം

വില്ലന്മാർക്കും കുട്ടികൾക്കുമൊപ്പം ക്രിക്കറ്റ് കളിച്ച് യഷ്; കെജിഎഫിന്റെ മേക്കിങ് വിഡിയോ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

സൂപ്പർ ആക്ഷനോടെ എത്തിയ കന്നഡ ചിത്രം കെജിഎഫ് വമ്പൻ വിജയമാണ് നേടിയത്. ഈ ചിത്രത്തിലൂടെ യഷ് തെന്നിന്ത്യൻ സൂപ്പർഹീറോ ആയി മാറി. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അതിനിടെ ആദ്യ ഭാ​ഗത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒരു കന്നഡ ചാനൽ വഴിയാണ് വിഡിയോ പുറത്തുവിട്ടത്.

ഓരോ രം​ഗങ്ങൾക്കുംവേണ്ടി അണിയറ പ്രവർത്തകർ നടത്തുന്ന തയാറെടുപ്പുകളാണ് വിഡിയോയിലുള്ളത്. കൂടാതെ ഒഴിവുനേരത്ത് ചിത്രത്തിലെ വില്ലന്മാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന യഷിനേയും വിഡിയോയിൽ  കാണാം. കന്നഡയിൽ ഇതുവരെ നിർമിക്കപ്പെട്ടതിൽ ഏറ്റവും ചെലവു കൂടിയ ചിത്രമാണ് കെജിഎഫ്. കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രത്തിൽ പറഞ്ഞത്.

പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രം 50 കോടി മുടക്കിയാണ് നിർമിച്ചത്. 2018 ഡിസംബർ 21ന് കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്. ഹിന്ദിയിൽ നിന്നും 70 കോടിയും തെലുങ്കിൽ നിന്നും 15 കോടിയുമാണ് ചിത്രം വാരിക്കൂട്ടിയത്. 225 കോടി രൂപയാണ് ചിത്രം നേടിയത്. സിനിമയുടെ രണ്ടാം ഭാഗം ഈ വർഷം ഒക്ടോബറിൽ റിലീസാകും എന്നാണ് പറഞ്ഞിരിക്കുന്നത്. ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലനായി എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ