ചലച്ചിത്രം

'അസാമാന്യ പെൺകുട്ടിയുടെ അസാധാരണ ജീവിതം'; ജാൻവി കപൂറിന്റെ ഗുൻജൻ സക്‌സേന നെറ്റ്ഫ്ലിക്സിൽ റിലീസിനെത്തും

സമകാലിക മലയാളം ഡെസ്ക്

ടി ജാൻവി കപൂർ പ്രധാനവേഷത്തിലെത്തുന്ന 'ഗുൻജൻ സക്‌സേന: ദി കാർ​ഗിൽ ​ഗേൾ' എന്ന ചിത്രം ഓൺലൈൻ റിലീസിന് ഒരുങ്ങുന്നു. ചിത്രം നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യും. സിനിമ ഉടൻ പ്ലാറ്റ്ഫോമിൽ എത്തുമെന്ന് നെറ്റ്ഫ്ളിക്സ് ട്വിറ്റർ പേജിലൂടെ അറിയിച്ചു. സിനിമയുടെ അണിയറപ്രവർത്തകരും ഇതുസംബന്ധിച്ച അറിയിപ്പുകൾ പങ്കുവച്ചിട്ടുണ്ട്. എന്നാൽ സിനിമയുടെ റിലീസ് ഡേറ്റ് പുറത്തുവിട്ടിട്ടില്ല.

ആദ്യമായി യുദ്ധമുഖത്തേക്ക് വിമാനം പറത്തിയ വനിത ഗുൻജൻ സക്‌സേനയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന സിനിമയാണ് ഇത്. 1999 കാർഗിൽ യുദ്ധസമയത്ത്  പരിക്കേറ്റ ഇന്ത്യൻ ഭടന്മാരെയും കൊണ്ട് അതിർത്തിയിൽ നിന്ന് ആശുപത്രികളിലേക്ക് ഹെലികോപ്റ്റർ പറത്തിയത് ​ഗുൻജൻ ആണ്. നേരിട്ട് യുദ്ധം ചെയ്തില്ലെങ്കിലും ധീരമായ ഈ പ്രവൃത്തിക്ക് പിന്നീട് രാജ്യം ശൗര്യചക്ര നൽകി ഗുൻജനെ ആദരിക്കുകയുണ്ടായി.ശൗര്യചക്ര ലഭിക്കുന്ന ആദ്യത്തെ വനിതയാണിവർ.

വ്യോമസേനയുടെ വനിതാ ഫൈറ്റർ പൈലറ്റുമാരുടെ 25 പേരടങ്ങുന്ന ആദ്യബാച്ചിലെ അംഗമായിരുന്നു ഗുൻജൻ. കാർഗിൽ ഹെലികോപ്റ്റർ സേവനത്തിന് സേന നിയോഗിച്ച ആദ്യ വനിതാപൈലറ്റും ഇവരായിരുന്നു. ഇവരുടെ സാഹസികമായ ജീവിതകഥയാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്. ശരൺ ശർമയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ധർമ്മ പ്രൊഡക്ഷൻസും സീ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു