ചലച്ചിത്രം

'തഹാൻ ടൊവിനോ'; കുഞ്ഞിനൊപ്പമുള്ള ആദ്യ ചിത്രവുമായി താരം

സമകാലിക മലയാളം ഡെസ്ക്

കന്റെ ഒപ്പമുള്ള ആദ്യ ചിത്രം പങ്കു വച്ച് നടൻ ടൊവിനോ തോമസ്. മകൾ ഇസയ്ക്കൊപ്പം വീട്ടിലെ പുതിയ അതിഥിയെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിന് തഹാൻ ടൊവിനോ എന്നാണ് പേരിട്ടിരിക്കുന്നതെന്നും ചിത്രത്തോടൊപ്പം താരം വെളിപ്പെടുത്തി.

‘അവനിൽ നിന്ന് കണ്ണുകളെടുക്കാൻ ഞങ്ങൾക്കാകുന്നില്ല. ഞങ്ങൾ ആവന് തഹാൻ ടൊവീനോ എന്നു പേരിട്ടു. അവനെ ഹാൻ എന്നു ഞങ്ങൾ വിളിക്കും. സ്നേഹത്തിനും ആശംസകൾക്കും ഒരുപാട് നന്ദി. ഒരുപാട് സ്നേഹം’, സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിനൊപ്പം താരം കുറിച്ചു.

ജൂൺ 6–നാണ് ടൊവിനോ തോമസിനും ഭാര്യ ലിഡിയയ്ക്കും ആൺകുഞ്ഞ് പിറന്നത്. താരം തന്നെയാണ് സന്തോഷ വാർത്ത ആരാധകരോട് പങ്കു വച്ചത്. 'ഇറ്റ്സ് എ ബോയ്' എന്നെഴുതിയ കുഞ്ഞി കാലുകളുടെ ചിത്രമാണ് ടൊവിനോ അന്ന് പങ്കുവച്ചത്.

2012 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ടൊവിനോ 2014 ഒക്ടോബർ 25നാണ് ലിഡിയയെ വിവാഹം ചെയ്യുന്നത്. പ്രണയ വിവാഹമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി