ചലച്ചിത്രം

'രോഹിത് ശർമ്മയാണെന്ന ഭാവത്തിൽ പുൾ ഷോട്ട് അടിക്കും, പക്ഷെ...'; ജോർദാനിൽ ക്രിക്കറ്റ് കളിച്ച് പൃഥ്വിരാജ്, ചിത്രങ്ങൾ വൈറൽ

സമകാലിക മലയാളം ഡെസ്ക്

‘ആടുജീവിതം’ സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിൽ പോയപ്പോൾ അണിയറപ്രവർത്തകർക്കൊപ്പം ക്രിക്കറ്റ് കളിച്ചതിന്റെ ഓർമ്മ പങ്കുവച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്. പുൾ ഷോട്ടെന്ന് വിചാരിച്ച് രോഹിത് ശർമ്മയാണെന്ന ഭാവത്തിൽ അടിക്കും, പക്ഷേ, ഷോട്ട് മിഡ് വിക്കറ്റിൽ തന്നെ പുറത്താകും എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വി ചിത്രം പങ്കുവച്ചിരിക്കുന്നത്.

രോഹിത് ശർമയാണെന്ന് സ്വയം കരുതി പുൾ ഷോട്ട് കളിക്കുകയായിരുന്നു. എന്നാൽ മിഡ് വിക്കറ്റിൽ ക്യാച്ച് ചെയ്തെന്നും ഔട്ടായെന്നും പൃഥ്വി പറയുന്നു. ഇതിനോടകം ചിത്രം വൈറലായിക്കഴിഞ്ഞു. ബാറ്റിങ് ഫോട്ടോ വൈറലായതിന് പിന്നാലെ നടൻ ബൗൾ ചെയ്യുന്ന ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ജോർദാനിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയ പൃഥ്വിരാജും സംഘവും ക്വാറന്റീനിലായിരുന്നു. ഇൻസ്റ്റിറ്റ‌്യൂഷണൽ ക്വാറന്റീനും ഹോം ക്വാറന്റീനും പൂർത്തിയാക്കിയ താരം വീട്ടിൽ തിരിച്ചെത്തിയ സന്തോഷവും ആരാധകരുമായി പങ്കുവച്ചിരുന്നു. “ജിം ബോഡി വിത്ത് നോ താടി” എന്ന് കുറിച്ച് പുതിയ ലുക്കിലുള്ള ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ