ചലച്ചിത്രം

'23 വർഷങ്ങൾ', അച്ഛനെ എന്നെന്നും മിസ് ചെയ്യുമെന്ന് പൃഥ്വിയും ഇന്ദ്രനും

സമകാലിക മലയാളം ഡെസ്ക്

ടൻ സുകുമാരൻ വിടപറഞ്ഞ് 23 വർഷം പിന്നിടുകയാണ് ഇന്ന്. ഈ  ഓർമദിനത്തിൽ അച്ഛനെ ഓർക്കുകയാണ് മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും. അച്ഛനെ എന്നെന്നും മിസ് ചെയ്യുമെന്നാണ്  സുകുമാരന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ഇരുവരും കുറിച്ചിരിക്കുന്നത്.

സുപ്രിയയും പൂർണിമയും സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവച്ചിട്ടുണ്ട്. മുകളിലിരുന്ന് തങ്ങളെ വീക്ഷിക്കുന്നതിന് നന്ദികുറിച്ചിരിക്കുകയാണ് പൂർണിമ. പൃഥ്വിയിലുള്ള അച്ഛന്റെ സാമ്യമാണ് സുപ്രിയയുടെ പോസ്റ്റിന്റെ ഉള്ളടക്കം.

"എന്റെ ജീവിതത്തിലെ പുരുഷനിൽ അങ്ങയുടെ അംശം ഓരോ ദിവസവും ഞാൻ കാണുന്നുണ്ട്  അച്ഛാ, അവർ പറയാറുണ്ട് അദ്ദേഹം കാണാൻ അച്ഛനെ പോലെയാണെന്ന്, പെരുമാറുന്നത് അച്ഛനെ പോലെയാണെന്ന് അച്ഛന്റെ പ്രസിദ്ധമായ ക്ഷോഭവും അദ്ദേഹത്തിന് കിട്ടിയിട്ടുണ്ടെന്ന്. ആലിക്കും എനിക്കും  ഈ സമാനതകൾ കാണാൻ കഴിയുമായിരുന്നെങ്കിൽ എന്ന് ആ​ഗ്രഹിക്കുന്നു.എന്നെന്നും സ്നേഹത്തോടെ ഓർ‌മിക്കപ്പെടും അച്ഛാ". സുപ്രിയ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''