ചലച്ചിത്രം

ഫഹദ് ഫാസിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാൻ നീക്കം; പുതിയ ചിത്രങ്ങൾ വേണ്ടെന്ന നിലപാടിൽ ഉറച്ച് നിർമാതാക്കളുടെ സംഘടന

സമകാലിക മലയാളം ഡെസ്ക്

കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച പുതിയ സിനിമകളുടെ ചിത്രീകരണം ആരംഭിക്കാൻ നീക്കം. ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'സീ യൂ സൂൺ' ന്‍റെ ചിത്രീകരണം ഉടന്‍ കൊച്ചിയിൽ തുടങ്ങും. അതിനിടെ സിനിമകളുടെ ചിത്രീകരണം ആരംഭിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രൊഡ്യൂസേഴ്സ് അസോഡിയേഷൻ രംഗത്തെത്തി. 

നിർത്തിവെച്ച സിനിമകളുടെ ചിത്രീകരണം പുനഃരാരംഭിക്കാൻ തീരുമാനമായെങ്കിലും പുതിയ സിനിമകൾ ഉടനില്ലെന്നായിരുന്നു ചലച്ചിത്ര സംഘടനകളുടെ നിലപാട്. ഇത് ലംഘിക്കുന്നത് ശരിയല്ല എന്നാണ് പ്രൊഡ്യൂസേഴ്സ് അസോഡിയേഷൻ പറയുന്നത്. ഇത്തരക്കാരുമായി ഭാവിയിൽ സഹകരിക്കില്ലെന്നും തിയേറ്റർ റിലീസ് ഉണ്ടാകില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

അതേ സമയം ലോക്ഡൗണിൽ മുടങ്ങിപോയ ചിത്രങ്ങളുടെ ഷൂട്ടിംഗ് നേരത്തെ പുനരാരംഭിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് ചിത്രീകരണം. ചിത്രീകരണത്തിലെ തുടർച്ചയും സാമ്പത്തിക ബാധ്യതയും കണക്കിലെടുത്താണ് ഷൂട്ടിംഗ് തുടങ്ങാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത് .നേരത്തെ തയ്യാറാക്കിയ തിരക്കഥയിലടക്കം മാറ്റങ്ങൾ വരുത്തിയാണ് പല സിനിമകളുടെയും ചിത്രീകരണം നടക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു