ചലച്ചിത്രം

അയാൾ നമ്മളെ ഉപയോ​ഗിച്ച് കാശുണ്ടാക്കുന്നു, അവസാനം പ്രശ്നത്തിലാക്കുന്നു; കരൺ ജോഹറിനെതിരെ രൺബീർ; വിഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിൽ സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ ചൂടുപിടിക്കുന്നത്. സംവിധായകൻ കരൺ ജോഹറാണ് നെപ്പോട്ടിസം വളർത്തുന്നത് എന്ന രീതിയിലുള്ള ആരോപണങ്ങളും ഉയർന്നുവരുന്നുണ്ട്. ചില താരങ്ങളും സ്വജനപക്ഷപാതത്തിനെതിരെ രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കരൺ ജോഹറിനെ വിമർശിക്കുന്ന നടൻ രൺബീർ കപൂറിന്റെ പഴയ വിഡിയോ ആണ്. കരൺ നമ്മളെ ഉപയോ​ഗിച്ച് പണമുണ്ടാക്കുകയാണെന്നും നമ്മളെ പ്രശ്നത്തിലാക്കുകയാണെന്നുമാണ് താരം പറയുന്നത്. പഴയ ഒരു വിഡിയോയിലാണ് രൺബീറിന്റെ അഭിപ്രായ പ്രകടനം.

''എനിക്ക് കോഫി വിത്ത് കരൺ മടുത്തു. ഈ സീസണിൽ പങ്കെടുക്കാൻ എന്നെ നിർബന്ധിച്ചു. ഞാൻ വരില്ലെന്ന് തീർത്തു പറഞ്ഞു. സത്യത്തിൽ ഞാനും അനുഷ്കയും ഈ ഷോയ്ക്കെതിരേ സിനിമാരം​ഗത്തെ എല്ലാവരെയും ചേർത്തു നിർത്തി പ്രതിഷേധം നടത്താൻ ഒരുങ്ങുകയാണ്. ഇത് ശരിയല്ല, നമ്മളെ ഉപയോഗിച്ച് അയാൾ കാശുണ്ടാക്കുന്നു. അവസാനം അത് നമ്മളെ കുഴപ്പത്തിലെത്തിക്കുന്നു. ഇത് ശരിയല്ല''- റൺബീർ പറയുന്നു.

രൺബീറിനെ പിന്തുണച്ച് നിരവധി പേരാണ് വിഡിയോ പങ്കുവെക്കുന്നത്. താരങ്ങളെക്കൊണ്ട് വിവാദപരാമർശം നടത്തിച്ച് കാശുണ്ടാക്കുകയാണ് എന്നാണ് ആരാധകരുടെ കമന്റുകൾ. തുറന്നു പറഞ്ഞതിന് രൺബീറിനെ പ്രശംസിക്കുന്നവരും നിരവധിയാണ്. ഒരു വർഷം മുൻപത്തെ ദൃശ്യമാണിതെന്നാണ് സൂചനകൾ. താരങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് കടന്നു കയറുന്ന ടോക്ക് ഷോയാണ് കോഫി വിത്ത് കരൺ വിലയിരുത്തപ്പെടുന്നത്. ഈ ഷോയിൽ പങ്കെടുത്ത് വിവാദതാരമായവർ നിരവധിയാണ്. നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് ശേഷമാണ് കരണും ഷോയും ബോളിവുഡിലെ താരസുന്ദരികളായ ആലിയ ഭട്ടും സോനം കപൂറുമെല്ലാം വിവാദത്തിലാകുന്നത്. ഷോയിലൂടെ ആലിയയും സോനവും സുശാന്തിനെ പരിഹസിച്ചു എന്നാണ് ആരോപണം. ഇതിന്റെ പേരിൽ രൂക്ഷ വിമർശനവും ഇവർ നേരിടുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി