ചലച്ചിത്രം

ഹോളിവുഡ് നിര്‍മാതാവ് 27 നില കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡ് നിര്‍മാതാവും തിരക്കഥാകൃത്തുമായ സ്റ്റീവ് ബിങ്(55) ആത്മഹത്യ ചെയ്തു. ലോസ് ആഞ്ചല്‍സിലെ തന്റെ അപ്പാര്‍ട്ട്‌മെന്റിലെ ജനലിലൂടെ താഴേക്ക് ചാടിയാണ് ജീവനൊടുക്കിയത്. ക്വാറന്റീനിനെ തുടര്‍ന്ന് സ്റ്റീവ് ഡിപ്രഷനിലായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ലോസ് ആഞ്ചല്‍സിലെ സെഞ്ച്വറി സിറ്റി ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റിന്റെ 27ാം നിലയിലുള്ള ആഡംബര അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് സ്റ്റീവ് ചാടിയത്. എന്നാല്‍ യഥാര്‍ത്ഥ മരണ കാരണം വ്യക്തമായിട്ടില്ല. അന്വേഷണം നടക്കുകയാണ്. സിനിമയിലും വ്യവസായ രംഗത്തും പ്രശസ്തനായിരുന്നു സ്റ്റീവ്. ടോം ഹാങ്ക്‌സിന്റെ ദി പോളാര്‍ എക്‌സ്പ്രസ് നിര്‍മിച്ചത് അദ്ദേഹമായിരുന്നു. ബ്യൂള്‍ഫ്, ഷൈന്‍ എ ലൈറ്റ്, റോളിസ് സ്‌റ്റോണ്ഡസ് തുടങ്ങിയ സിനിമയുടെ നിര്‍മാതാവായിരുന്നു. കൂടാതെ കങ്കാരൂ ജാക്ക് എന്ന സിനിമയുടെ തിരക്കഥാകൃത്തില്‍ ഒരാളാണ്.

തന്റെ രണ്ട് മക്കള്‍ക്കൊപ്പമാണ് അദ്ദേഹം താമസിച്ചിരുന്നത്. ഹോളിവുഡ് നടിയും മോഡലുമായി എലിസബത്ത് ഹാര്‍ലി, മുന്‍ യുഎസ് ടെന്നീസ് താരം ലിസ ബോണ്ടര്‍ എന്നിവരാണ് കുട്ടികളുടെ അമ്മമാര്‍. മുന്‍ യുഎസ് പ്രസിഡന്റെ ബില്‍ ക്ലിന്റണ്‍ അദ്ദേഹത്തിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍