ചലച്ചിത്രം

'കൊളജ് മുതൽ ഒന്നിച്ച്, 20 വർഷത്തെ സൗഹൃദം, രഞ്ജ് എന്റെ ജീവിതത്തിലെ ഏറ്റവും അടുപ്പമുള്ളയാൾ'

സമകാലിക മലയാളം ഡെസ്ക്

വതാരകയും നടിയുമായ രഞ്ജിന് ഹരിദാസിനേയും ​ഗായിക രഞ്ജിനി ജോസും മലയാളികൾക്ക് പ്രിയങ്കരികളാണ്. ഇപ്പോൾ രഞ്ജിനി ഹരിദാസുമായുള്ള 20 വർഷം നീണ്ടുനിൽക്കുന്ന സൗഹൃദത്തെക്കുറിച്ച് വാചാലയാകുകയാണ് രഞ്ജിന് ജോസ്. തന്റെ ജീവിതത്തിലെ ഏറ്റവുമധികം അടുപ്പമുള്ള ആളാണ് രഞ്ജിനിയെന്നും ഏറെ പ്രയാസമേറിയ സമയത്തും  കുടുംബമെന്ന പോലെയാണ് ഒപ്പം നിന്നിട്ടുണ്ടെന്നുമാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. രഞ്ജിന് ഹരിദാസിനൊപ്പമുള്ള ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

 ജീവിതത്തില്‍ ഏറ്റവുമധികം അടുപ്പമുള്ള ഒരാൾ.. അത്രയും നാളത്തെ പരിചയം ഞങ്ങള്‍ തമ്മിലുണ്ടോ എന്ന് നിങ്ങൾ കരുതുന്നുണ്ടാകും! സത്യമാണ്... 2000 മുതല്‍ എനിക്ക് രഞ്ജിനിയെ അറിയാം.തമാശ പറയുകയല്ല. ഞങ്ങള്‍ രണ്ടുപേരും ഒരേ കോളജിലാണ് ബിരുദം ചെയ്തത്. എത്ര വേ​ഗത്തിലാണ് സമയം കടന്നു പോകുന്നത്. എന്റെ ജീവിതത്തിലെ എല്ലാത്തരം അവസ്ഥകളും വളരെ അടുത്തു നിന്ന് രഞ്ജ്  കണ്ടിട്ടുണ്ട്. എന്നെ പൂര്‍ണമായും രഞ്ജിനിക്കറിയാം. എല്ലായ്‍പ്പോഴും എന്റെ കുടുംബം പോലെ ഇങ്ങനെയൊരു സമയത്ത് കൂടെയുണ്ടാവുന്നതിന്  നന്ദി. എനിക്കറിയാം, നീ എന്റെയൊപ്പമുണ്ടെന്ന്. ഞാനും നിനക്കൊപ്പം എല്ലായ്‍പ്പോഴും ഉണ്ടാകും. - രഞ്ജിനി ജോസ് കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍