ചലച്ചിത്രം

പുതിയ ഹെയര്‍സ്റ്റൈലില്‍ തിളങ്ങാന്‍ നസ്രിയ; സില്‍വര്‍, ബ്ലോണ്ട് നിറങ്ങള്‍ മുടിയിലൊളിപ്പിച്ച് പുത്തന്‍ ലുക്ക്

സമകാലിക മലയാളം ഡെസ്ക്

ലയാളത്തില്‍ ഏറെ ആരാധകരുള്ള നടിമാരില്‍ ഒരാളാണ് നസ്രിയ നാസിം. സോഷ്യല്‍മീഡിയയിലൂടെ നടിയുടെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ കാണിക്കുന്ന ആവേശം തന്നെ ഇതിന് ഉദ്ദാഹരണമാണ്. ഇപ്പോഴിതാ പ്രിയതാരത്തിന്റെ പുത്തല്‍ ഹെയര്‍സ്റ്റൈലാണ് വൈറലായിരിക്കുന്നത്.

ഷോര്‍ട്ട് ഹെയറില്‍ ബ്ലോണ്ട് നിറം നല്‍കിയ നസ്രിയയുടെ ട്രാന്‍സിലെ ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ലോക്ക്ഡൗണിന് ഇളവുകള്‍ വന്നതോടെ മുടിക്ക് ഒരു മേക്കോവര്‍ നല്‍കിയിരിക്കുകയാണ് നസ്രിയ. മുടിയുടെ നീളം തോളൊപ്പം തന്നെ നിര്‍ത്തി ഹെയര്‍ കളറില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ഇക്കുറി. സില്‍വര്‍, ബ്ലോണ്ട് നിറങ്ങാണ് മുടിക്ക് നല്‍കിയിരിക്കുന്നത്.

ഫഹദ് ഫാസിലിനൊപ്പം ട്രാന്‍സിലാണ് നസ്രിയ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ലോക്ക്ഡൗണ്‍ കാലം കൊച്ചിയിലെ ഫഌറ്റില്‍ ഫഹദിനും പ്രിയപ്പെട്ട വളര്‍ത്തുനായ ഓറിയോയ്ക്കും ഒപ്പം ചിലവഴിച്ച നസ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'