ചലച്ചിത്രം

കഞ്ഞിയും പയറും മുതൽ കൊറിയൻ വിഭവങ്ങൾ വരെ; പ്രതാപ് പോത്തന്റെ ഊൺമേശ കണ്ട് ഞെട്ടി ആരാധകർ; രഹസ്യം വെളിപ്പെടുത്തി താരം

സമകാലിക മലയാളം ഡെസ്ക്

കുഴിമന്തി, താറാവ് മപ്പാസ്, കൊറിയൻ സൈറ്റൈൽ പ്രോൺസ്... നടനും സംവിധായകനുമായി പ്രതിപ് പോത്തന്റെ ഫേയ്സ്ബുക്ക് ഫീഡിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് രുചികരമായ ഭക്ഷണമാണ്. നാടൻ മുതൽ അറബിക്, കൊറിയന്‍, ചൈനീസ്, അമേരിക്കൻ സ്റ്റൈൽ വിഭവങ്ങൾകൊണ്ട് സമ്പന്നമാണ് അദ്ദേഹത്തിന്റെ ഊൺ മേശ. 

ഫേയ്സ്ബുക്കിൽ വിഭവങ്ങൾ നിറയാൻ തുടങ്ങിയതോടെ ആരാധകർ ആകെ കൺഫ്യൂഷനിലായിരുന്നു. ഹോട്ടലിൽ നിന്ന് വാങ്ങി വീട്ടിൽ വെച്ച് കഴിക്കുന്നതാണോ എന്നായിരുന്നു ചിലരുടെ സംശയം. എന്നാൽ മറ്റു ചിലർ അമ്പരന്ന‌ത് പ്രതാപ് പോത്തനിൽ ഒളിഞ്ഞുകിടന്ന നളനെ കണ്ടിട്ടാണ്. ഇത്രയും മികച്ച പാചകക്കാരനായിരുന്നോ എന്നായിരുന്നു അവരുടെ ചോ​ദ്യം. ഒടുവില്‍ അക്കാര്യം പ്രതാപ് പോത്തന്‍ തന്നെ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ വീട്ടിലെ പാചകക്കാരനാണ് റസ്റ്റോറന്റിനെ തോൽപ്പിക്കുന്നതരത്തിൽ വിഭവങ്ങളുണ്ടാക്കുന്നത്. 

അദ്ദേഹത്തിന്റെ പാചകക്കാരന്റെ ആരാധകരായിരിക്കുയാണ് ഭൂരിഭാ​ഗം പേരും. ഭക്ഷണം കഴിക്കാൻവേണ്ടി വീട്ടിലേക്ക് വരട്ടേ എന്നാണ് ചിലരുടെ ചോദ്യം. പാചകക്കാരനെ തട്ടിക്കൊണ്ടുപോകുമെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. ഇത്രയും വിഭവങ്ങള്‍ അത്താഴത്തിനു കഴിയ്ക്കുന്നത് നല്ല ശീലമല്ലെന്ന ഓര്‍മ്മപ്പെടുത്തലും ആരാധകരുടെ കമന്റുകളായെത്തി. രാത്രിയിലെ ഭക്ഷണം വൈകീട്ട് അഞ്ചു മണിക്കാണ് കഴിയ്ക്കുന്നതെന്ന രസകരമായ വിവരമാണ് മറുപടിയായി പ്രതാപ് പോത്തന്‍ പങ്കുവച്ചത്. കൂടാതെ തനിക്ക് 68 വയസായെന്നും കൊളസ്ട്രോള്‍ പോലെയുള്ള കാര്യങ്ങളോര്‍ത്ത് ടെന്‍ഷനില്ലെന്നും പ്രതാപ് പോത്തന്‍ കുറിച്ചു. ലോക്ക്ഡൗണിനെ തുടർന്ന് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി