ചലച്ചിത്രം

ടിക് ടോക്കിന് ‘ബൈ’ പറഞ്ഞ് ഫുക്രു, അവസാന വിഡിയോയുമായി താരം; വൈറൽ

സമകാലിക മലയാളം ഡെസ്ക്

ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രശസ്ത ടിക്ടോക് താരം ഫുക്രു. രസകരമായ ഒരു വിഡിയോ പങ്കുവച്ചുകൊണ്ട് ടിക്ടോക്കിന് ‘ബൈ’ പറഞ്ഞിരിക്കുകയാണ് ഫുക്രു. ചൈനീസിലുള്ള സംഭാഷണത്തിന് മലയാളം സബ്ടൈറ്റിൽ നൽകി ഒരുക്കിയിരിക്കുന്ന വിഡിയോ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. ‍

‘ചൈനീസ് ആപ്പുകൾ നിരോധിച്ചല്ലോ, എന്തേലും മിസ് ചെയ്യുമോ’ എന്ന ചോദ്യത്തിന് ഉത്തരം നൽകിയാണ് ഫുക്രു പുതിയ വിഡിയോ ഒരുക്കിയിരിക്കുന്നത്. ‘ടിക്ടോക്, ചെറുതായിട്ട്’ എന്നാണ് ഫുക്രുവിന്റെ ഉത്തരം. പിന്നീട് സ്വതസിദ്ധമായ ശൈലിയിൽ ‘ബൈ’ പറഞ്ഞുപോകുന്നു. അദൃശ്യമായ ഒരുപാട് തടസ്സങ്ങൾ നീക്കി എളിയ ശ്രമങ്ങളിലൂടെ നിങ്ങളെ രസിപ്പിക്കാൻ ടിക്ടോക് ഞങ്ങളിൽ ചിലരെ സഹായിച്ചു എന്നെഴുതിയാണ് വിഡിയോ അവസാനിക്കുന്നത്.

ടിക് ടോക്കിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് കൃഷ്ണജീവ് എന്ന ഫുക്രു. മോഡലിങ്, ഫോട്ടോഷൂട്ട്, റിയാലിറ്റി ഷോ, സിനിമ തുടങ്ങി നിരവധി അവസരങ്ങളാണ് ടിക് ടോക്കിലൂടെ ഫുക്രുവിനെ തേടിയെത്തിയത്. ടിക് ടോക്ക് നിരോധിച്ചതിന് പിന്നാലെ ഫുക്രുവിന്റെ പ്രതികരണം എന്തായിരിക്കുമെന്നതരത്തിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''