ചലച്ചിത്രം

ഹിന്ദുവാണെങ്കിലും മുസ്ലീമാണെങ്കിലും മരിച്ചാൽ ദേ ഇങ്ങനെതന്നെ; ശക്തമായ സന്ദേശവുമായി നടി രമ്യ 

സമകാലിക മലയാളം ഡെസ്ക്

ൽഹിയിൽ അരങ്ങേറിയ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ മതം മറന്ന് മനുഷ്യനാകണമെന്ന ശക്തമായ സന്ദേശവുമായി നടി രമ്യാ നമ്പീശന്‍. തലയോട്ടികളുടെ ചിത്രം പങ്കുവച്ചുള്ള ട്വീറ്റിലൂടെയാണ് രമ്യ തന്റെ ആശയം ആരാധകരുമായി പങ്കുവച്ചത്. 

ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മുസ്ലിം ആയാലും മരിച്ചു കഴിഞ്ഞാല്‍ ഇങ്ങനെ ആയിരിക്കുമെന്നാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്തെല്ലാം വേര്‍തിരിവോടെ ജീവിച്ചാലും മരിച്ചു കഴിയുമ്പോൾ എല്ലാ മനുഷ്യരും ഒരുപോലെയിരിക്കും എന്ന ശക്തമായ സന്ദേശമാണ് ഇതുവഴി രമ്യ കൈമാറിയിരിക്കുന്നത്. രമ്യയുടെ ട്വീറ്റ് ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തുക്കഴിഞ്ഞു. ധാരാളം ആളുകളാണ് ട്വീറ്റിൽ കമന്റുമായി എത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി