ചലച്ചിത്രം

ദുൽഖറിനെ പഠിപ്പിച്ച് അനൂപ്, സംവിധായകന്റെ അഭിനയവും ഹിറ്റ്; വരനെ ആവശ്യമുണ്ട് മേക്കിങ് വിഡിയോ കാണാം 

സമകാലിക മലയാളം ഡെസ്ക്

ലിയ താരനിരയുമായി അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം ഇതിനോടകം വിജയം സ്വന്തമാക്കിക്കഴിഞ്ഞു. സിനിമ തിയറ്ററുകളിൽ എത്തുന്നതിന‌ും മുൻപേ ചിത്രത്തിലെ ‘നീ വാ എൻ ആറുമുഖാ’ എന്ന ​ഗാനം റിലീസ് ചെയ്തിരുന്നു. ഏറെ ശ്രദ്ധനേടിയ ഈ പാട്ടിന്റെ മേക്കിങ് വിഡിയോ ആണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 

അൽഫോൺസ് ജോസഫ് സംഗീതം പകർന്ന പാട്ട് കെ എസ് ചിത്രയും കാർത്തിക്കും ചേർന്നാണ് ആലപിച്ചത്. ഈ ​ഗാനരം​ഗം ചിത്രീകരിക്കുന്നതിനിടയിലെ രസകരമായ രം​ഗങ്ങൾ കോർത്തിണക്കിയാണ് മേക്കിങ് വിഡിയോ തയ്യറാക്കിയിരിക്കുന്നത്. ഇതിൽ ആരാധകർ ഏറെ ശ്രദ്ധിച്ചത് സംവിധായകൻ അനൂപിന്റെ അഭിനയമാണ്. ദുൽഖറിനും ശോഭനയ്ക്കും ചെയ്യേണ്ട രം​ഗങ്ങൾ സ്വയം അഭിനയിച്ച് കാണിക്കുകയായിരുന്നു അനൂപ്. 

സുരേഷ് ​​ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർക്ക് പുറമേ ഉർവശി, കെപിഎസി ലളിത, മേജർ രവി, ലാലു അലക്സ്, ജോണി ആന്റണി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ദുൽഖർ സൽമാന്റെ നിർമാണ കമ്പനിയായ വെഫെയറർ ഫിലിംസ് നിർമിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. സംവിധായകൻ സത്യൻ അന്തികാടിന്റെ മകനാണ് അനൂപ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍