ചലച്ചിത്രം

ഇനി തിയറ്ററിൽ കാണാം, പൃഥ്വിരാജ് ഇന്ത്യ വിട്ടു; വൈറലായി ചിത്രങ്ങൾ 

സമകാലിക മലയാളം ഡെസ്ക്

ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി ഒരുക്കുന്ന ആട്ജീവിതം എന്ന സിനിമയ്ക്കായി നടൻ പൃഥ്വിരാജ് നടത്തുന്ന മേക്കോവർ ഇതിനോടകം ചർച്ചയായതാണ്. ശരീരഭാരം കുറച്ച താരത്തിന്റെ ചിത്രങ്ങൾ അതിശയത്തോടെയാണ് ആരാധകർ കണ്ടത്. എന്നാൽ ചിത്രത്തിനായുള്ള അവസാന ഘട്ട ഒരുക്കത്തിനുവേണ്ടി പൃഥ്വിരാജ് ഇന്ത്യ വിട്ടു. പൃഥ്വി വിദേശത്തേയ്ക്ക് യാത്ര തിരിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. 

മെയ്ക്കോവറിന്റെ അവസാന ഘട്ടത്തിനായി താന്‍ രാജ്യത്തുനിന്ന് മാറി നിൽക്കുമെന്ന് പൃഥ്വി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. തനിക്ക് വേണ്ടി കുറച്ച് സമയം എടുക്കേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നതിനാലും മാറ്റത്തിന്റെ അവസാനഘട്ടം
സിനിമ തിയറ്ററിലെത്തുമ്പോള്‍ മാത്രം കാണേണ്ട ഒന്നാണെന്ന് കരുതുന്നതിനാലുമാണ് നാടുവിടൽ എന്ന് പൃഥ്വി പറഞ്ഞിരുന്നു. എന്നാൽ വിദേശത്ത് എവിടേക്കാണ് താരം യാത്ര തിരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.

മാര്‍ച്ച് 16ന് തുടങ്ങുന്ന സിനിമയുടെ അടുത്ത ഷെഡ്യൂളിന് മുൻപുള്ള ദിവസങ്ങൾ അൾജീരിയയിൽ ആടുകളും ഒട്ടകങ്ങളും മാത്രം അടങ്ങിയ ഫാം ഹൗസിലായിരിക്കും പൃഥ്വി താമസിക്കുകയെന്ന‌ാണ് റിപ്പോർട്ടുകൾ. ജോര്‍ദ്ദാനില്‍ നടക്കുന്ന ഷൂട്ടിങ്ങിന്റെ അടുത്ത ഷെഡ്യൂൾ മേയ് 16 വരെ നീണ്ടുനിൽക്കുന്നതാണ്. അതിനു ശേഷം ഒരുമാസം അൾജീരിയയിലും ചിത്രീകരണമുണ്ടാകും. 

ബിഗ് ബജറ്റ് ചിത്രമായി ഒരുങ്ങുന്ന ആടുജീവിതത്തില്‍ പൃഥ്വി നജീബായി എത്തുമ്പോൾ ഭാര്യ സൈനുവായി അഭിനയിക്കുന്നത് അമലാ പോളാണ്. വിനീത് ശ്രീനിവാസന്‍, അപര്‍ണാ ബാലമുരളി, സന്തോഷ് കീഴാറ്റൂര്‍, ലെന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ