ചലച്ചിത്രം

വധുവിന്റെ തോഴിമാരായി കരീനയും മലൈകയും; അമൃത പങ്കുവച്ച വിവാഹചിത്രങ്ങള്‍ വൈറല്‍ 

സമകാലിക മലയാളം ഡെസ്ക്

ടി അമൃത അറോറയും ഭര്‍ത്താവ് ഷക്കീലും 11-ാം വിവാഹവാര്‍ഷികം ആഘോഷിക്കുമ്പോള്‍ വൈറലാകുന്നത് ഇവരുടെ വിവാഹചിത്രങ്ങളാണ്. വാര്‍ഷിക ദിനത്തില്‍ വിവാഹത്തിന്റെ ഓര്‍മ്മകളില്‍ അമൃത പങ്കുവച്ച ചിത്രങ്ങളാണ് ഇവ. 

താരത്തിന്റെ തോഴിമാരായി വിവാഹദിനത്തില്‍ ഒപ്പമുണ്ടായിരുന്നത് സഹോദരിയും നടിയുമായ മലൈക അറോറയും അമൃതയുടെ ഉറ്റസുഹൃത്തും നടിയുമായ കരീന കപൂറുമാണ്. ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രവും അമൃത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. 

വെള്ള ഗൗണില്‍ അണിഞ്ഞൊരുങ്ങിയ അമൃതയ്‌ക്കൊപ്പം ഒരേ നിറത്തിലുള്ള വേഷത്തിലാണ് കരീനയും മലൈകയും ഉള്ളത്. മലൈകയുടെ മകന്‍ അര്‍ഹാന്‍ ഖാനെയും ചിത്രങ്ങളില്‍ കാണാം. 

മലൈകയുടെ മുന്‍ ഭര്‍ത്താവായ അര്‍ബ്ബാസ് ഖാനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അമൃതയെയും താരം പങ്കുവച്ച ചിത്രങ്ങളില്‍ കാണാന്‍ കഴിയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി