ചലച്ചിത്രം

'അജിത്ത്, നിങ്ങള്‍ എത്ര നാള്‍ മിണ്ടാതിരിക്കും'; തല ആരാധകരുടെ അശ്ലീല പരാമര്‍ശത്തിനെതിരെ നടി

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സൂപ്പര്‍താരം തല അജിത്തിന്റെ ആരാധകരില്‍ നിന്നുണ്ടായ മോശം പരാമര്‍ശത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി ശങ്കര്‍. ആരാധകര്‍ നടിയെ അശ്ലീല രീതിയില്‍ ആന്റി എന്ന് വിളിക്കുകളും അശ്ലീല ട്രോള്‍ പങ്കുവെക്കുകയുമായിരുന്നു. ഇത് വൈറലായതോടെയാണ് കസ്തൂരി താരത്തിനെതിരേ രംഗത്തെത്തിയത്. 

ആരാധകരുടെ ഇത്തരം വൃത്തികേടുകള്‍ കണ്ട് എത്ര നാള്‍ മിണ്ടാതിരിക്കും എന്നാണ് കസ്തൂരി ട്വിറ്ററിലൂടെ ചോദിച്ചത്. അജിത്ത് ഫാന്‍സ് വൈറലാക്കിയ അശ്ലീല ട്രോള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ വിമര്‍ശനം. അജിത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്രയെ ടാഗ് ചെയ്തുകൊണ്ടാണ് ട്വീറ്റ്. ഷെയിം ഓണ്‍ യു, ഡേര്‍ട്ടി അജിത്ത് ഫാന്‍സ് എന്നീ ഹാഷ്ടാഗിലാണ് പോസ്റ്റ്. തനിക്കെതിരേ മോശം പരാമര്‍ശം നടത്തിയ അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെന്ന് ട്വിറ്ററിനോടും താരം ആവശ്യപ്പെട്ടു. 

കസ്തൂരിയുടെ പോസ്റ്റിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ആരെയും ഇത്തരത്തില്‍ അശ്ലീലപരാമര്‍ശം നടത്തരുത് എന്നാണ് എല്ലാവരും പറയുന്നത്. കസ്തൂരിയുടെ പരാതിയില്‍ അക്കൗണ്ട് ട്വിറ്റര്‍ നടപടിയെടുത്തു. മലയാളത്തിലും തമിഴിലും തെലുങ്കിലും നിറഞ്ഞുനിന്നിരുന്ന താരമാണ് കസ്തൂരി. അടുത്തിടെ താരം തന്റെ നിലപാടുകളുടെ പേരിലാണ് ശ്രദ്ധിക്കപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു