ചലച്ചിത്രം

സാരിയില്‍ തിളങ്ങി ഫഹദിന്റെ നായിക; ഐശ്വര്യ മേനോന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ഫഹദ് ഫാസിലിന്റെ നായികയായി മണ്‍സൂണ്‍ മാംഗോസിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടിയ താരമാണ് ഐശ്വര്യ മേനോന്‍. തമിഴിലും കന്നടയിലും നിറഞ്ഞു നില്‍ക്കുന്ന താരത്തിന് ആരാധകരും ഏറെയാണ്. ഇപ്പോള്‍ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ മനംകീഴടക്കുന്നത്. 

ഗ്രേപ്പ് റെഡ് നിറത്തിലുള്ള സാരിയുടുത്ത് അതീവസുന്ദരിയായാണ് താരം ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ എത്തുന്നത്. റെഡ് ബ്ലൗസും ത്രെഡ് വര്‍ക്കുമാണ് സാരിയുടെ പ്രധാന ആകര്‍ഷണം. ട്രഡീഷണല്‍ ലുക്കിലുള്ള ഇയറിങ്‌സും മോതിരവും മാത്രമാണ് ആക്‌സസറീസ്. മിനിമല്‍ മേക്കപ്പിലും സുന്ദരിയാണെന്നാണ് ആരാധകരുടെ കമന്റ്. 

2013 ല്‍ തമിഴ് ചിത്രം ആപ്പിള്‍ പെണ്ണേ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നാന്‍ സിരിത്താല്‍ ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ