ചലച്ചിത്രം

'17 വര്‍ഷം നീ എനിക്ക് സ്‌നേഹം മാത്രം തന്നൂ'; വളര്‍ത്തുപൂച്ചയോട് വിടപറഞ്ഞ് ടൈഗര്‍

സമകാലിക മലയാളം ഡെസ്ക്

ളര്‍ത്തുപൂച്ച ജെഡി മരിച്ചതിന്റെ ദുഃഖത്തിലാണ് ബോളിവുഡ് താരം ടൈഗര്‍ ഷറോഫ്. തന്റെ മാലാഖയുടെ ചിത്രത്തിനൊപ്പം ജെഡിക്ക് വിടപറഞ്ഞുകൊണ്ട് താരം പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. 17 വര്‍ഷം സ്‌നേഹം മാത്രമാണ് നീ എനിക്ക് തന്നതെന്നാണ് വികാരഭരിതമായി ടൈഗര്‍ കുറിച്ചത്. 

'എന്റെ സഹോദര നിന്നെ ദൈവം അനുഗ്രഹിക്കട്ടെ. 17 വര്‍ഷം സന്തോഷവും സ്‌നേഹവും മാത്രം തന്നതിന് നന്ദി. എല്ലാ ജന്മത്തിലും നീ ഞങ്ങളിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞാന്‍ നിന്നിലേക്ക് വന്ന് ചേരുന്നതുവരെ ആരോഗ്യവാനായി കളിച്ചുകൊണ്ടിരിക്കൂ. ഐ ലവ് യു സോ മച്ച്' ടൈഗര്‍ കുറിച്ചു. 

ടൈഗര്‍ മാത്രമല്ല താരത്തിന്റെ സഹോദരി കൃഷ്ണയും അമ്മ അയേഷ ഷരോഫുമെല്ലാം തങ്ങളുടെ പ്രിയപ്പെട്ടവന് വികാരഭരിതമായി വിടപറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ടൈഗറിന്റെ ബാഗി 3 റിലീസ് ചെയ്തത്. ചിത്രം മികച്ച പ്രതികരണം നേടുന്നതിന് ഇടയിലാണ് താരത്തിന്റെ വളര്‍ത്തുപൂച്ച വിടപറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി