ചലച്ചിത്രം

"ഡോക്ടർ ഡിഗ്രി പഠിച്ചു ജയിച്ചപ്പോ കിട്ടിയതാണ്... അല്ലാതെ നിങ്ങളെപ്പോലെ ചുളുവിൽ കിട്ടിയ മേജർ ഡിഗ്രി അല്ല"; മോഹന്‍ലാലിനെതിരേ കടുത്ത സൈബര്‍ ആക്രമണം 

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ റിയാലിറ്റി ഷോ ബി​ഗ് ബോസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ കടുത്ത ആരോപണങ്ങൾ നേരിട്ട് നടൻ മോഹൻലാൽ. ഷോയിലെ മത്സരാർത്ഥിയും അധ്യാപകനുമായ രജിത് കുമാറിന് പുറത്താക്കിയ നടപടിക്ക് പിന്നാലെയാണ് മോഹൻലാലിനെതിരെ സെബർ ആക്രമണം കടുത്തത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മോഹന്‍ലാല്‍ പങ്കുവച്ച് വിഡിയോയ്ക്ക് പോലും മോശം കമന്റുകളുമായി എത്തിയിരിക്കുകയാണ് രജിത് ആരാധകർ. 

മോഹൻലാൽ രജിത്തിനെ പുറത്താക്കിയ രീതിയെയും എടുത്ത നിലപാടിനെയും അടക്കം വിമർശിച്ചാണ് കമന്റുകൾ ഏറെയും. റിയാലിറ്റി ഷോയുടെ അവതാരകനാകാനുള്ള മോഹൻലാലിന്റെ തീരുമാനത്തെയടക്കം ആരാധകർ വിമർശിക്കുന്നുണ്ട്. മോഹൻലാൽ ഒരു ബി​ഗ് സീറോ ആണെന്നുപോലും ഇക്കൂട്ടർ അഭിപ്രായപ്പെടുന്നു. മോഹൻലാൽ എന്ന മഹാനടനെ മനസ്സിൽ നിന്ന് എടുത്ത് കളഞ്ഞെന്നും ചിലർ പറയുന്നു. 

റിയാലിറ്റി ഷോയിൽ സഹമത്സരാർത്ഥിയായ മോഡൽ രേഷ്മ രാജന്റെ കണ്ണിൽ മുളക് തേച്ച സംഭവത്തിന് പിന്നാലെയാണ് രജിത്തിനെ പുറത്താക്കിയത്. ഇതേ ഷോയിൽ പങ്കെടുക്കുന്നതിനിടെ കണ്ണസുഖം ബാധിച്ച് ചികിത്സ പൂർത്തിയാക്കി തിരിച്ചെത്തിയ മത്സരാർത്ഥിയാണ് രേഷ്മ. അസുഖം പൂർണ്ണമായും ഭേ​ദമായിട്ടില്ല എന്നതടക്കമുള്ള കാര്യങ്ങൽ രജിത് അടക്കമുള്ള സഹമത്സരാർത്ഥികൾക്ക് അറിവുള്ളതാണ്. എന്നാൽ ഇത് ചിന്തിക്കാതെ ടാസ്കിനിടയിൽ രേഷ്മയെ ഉപദ്രവിക്കുകയായിരുന്നു രജിത്. രജിത് മാപ്പ് പറഞ്ഞെങ്കിലും രേഷ്മയുടെ തീരുമാനപ്രകാരം രജിത്തിനെ ഷോയിൽ നിന്ന് പുറത്താക്കുകയായിരുന്നു. 

അതേസമയം മോഹൻലാലിന്റെ യും ഷോയുടെ അണിയറപ്രവർത്തകരുടെയും തീരുമാനത്തെ അഭിനന്ദിച്ചും നിരവധിപ്പേർ രം​ഗത്തെത്തുന്നുണ്ട്. രജിത്തിന്റേത് കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നെന്നും പലപ്പോഴും സ്ത്രീവിരുദ്ധ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള രജിത് ചെയ്തത് ന്യായീകരിക്കാൻ ആകാത്തതാണെന്നും ഇക്കൂട്ടർ അഭിപ്രായപ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ