ചലച്ചിത്രം

തൂവാല കൊണ്ട് വായ്മൂടി കാമുകനെ ചുംബിക്കുന്ന പൂനം പാണ്ഡെ; കൊറോണ കിസ്സിന് വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

ഗ്ലാമറസ് ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കാറുള്ള താരമാണ് പൂനം പാണ്ഡെ. കൊറോണ വ്യാപനം ഭീതി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ വ്യത്യസ്ത ചിത്രവുമായി എത്തുകയാണ് പൂനം പാണ്ഡെ. തൂവാലകൊണ്ട് മൂക്കും വായയും മൂടിക്കെട്ടി കാമുകനെ ചുംബിക്കുന്നതാണ് ചിത്രത്തില്‍. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ് പൂനം പാണ്ഡെയുടെ കൊറോണ സ്‌പെഷ്യല്‍ ചിത്രം. 

അടിക്കുറിപ്പ് നല്‍കൂ എന്നാണ് ചിത്രത്തില്‍ താരം കുറിച്ചിരിക്കുന്നത്. കൊറോണ കിസ് എന്നും, മാസ്‌ക് വാല ലവ് എന്നും നിരവധി ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അതിനൊപ്പം തന്നെ വിമര്‍ശനവും താരത്തിനെതിരെ ഉയരുന്നുണ്ട്. ലോകം മുഴുവന്‍ കൊറോണ വൈറസ് ജാഗ്രതയിലും ഭീതിയിലും കഴിയുമ്പോള്‍ ഇത്തരം വിലകുറഞ്ഞ തമാശകളുമായി വരരുതെന്നാണ് ചിലര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം