ചലച്ചിത്രം

കണ്ണില്‍ കണ്ട കനികമാര്‍ക്കെല്ലാം ചീത്തവിളി; വൈറസ് നിങ്ങളുടെ തലയെ ബാധിച്ചോ എന്ന് തിരക്കഥാകൃത്ത്

സമകാലിക മലയാളം ഡെസ്ക്


ബോളിവുഡ് ഗായിക കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചത് രാജ്യത്തെ ഒന്നടങ്കം ആശങ്കയിലാക്കിയിരിക്കുകയാണ്. ഇവര്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനവും ഉയരുന്നുണ്ട്. എന്നാല്‍ കനിക കപൂര്‍ മാത്രമല്ല തിരക്കഥാകൃത്ത് കനിക ധില്ലോണും സൈബര്‍ ആക്രമണത്തിന് ഇരയാവുകയാണ്. കനിക കപൂറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയതോടെ കനിക ധില്ലോണിനെ ജയിലില്‍ അടക്കണം എന്നാരോപിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തുന്നത്. 

ഇപ്പോള്‍ തന്റെ വിമര്‍ശകര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരി. കനിക എന്ന് പേരുള്ള എല്ലാവരേയും തുറങ്കില്‍ അടക്കണോ എന്നാണ് അവര്‍ ചോദിക്കുന്നത്. കൂടാതെ കൊറോണ തടയാനായി വീട്ടിലിരിക്കണമെന്നും കൈ കഴുകണമെന്നും പറയാനും മറന്നില്ല. സാര്‍, വൈറസ് നിങ്ങളുടെ തലയെ ബാധിച്ചോ. എല്ലാ കനികയേയും നിങ്ങള്‍ക്ക് ജയിലില്‍ അയക്കണോ? നിങ്ങളുടെ ബുദ്ധി ഉപയോഗിക്കൂ. സ്‌നേഹം പകരൂ... വീട്ടില്‍ ഇരിക്കൂ... കൈ സോപ്പ് ഉപയോഗിച്ച് കഴുകൂ' വിമര്‍ശകന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് കനിക കുറിച്ചു. 

മന്‍മാര്‍സിയാന്‍, കേദാര്‍നാഥ്, ജഡ്ജ്‌മെന്റല്‍ ഹേ ക്യാ തുടങ്ങിയ സിനിമകളുടെ തിരക്കഥ എഴുതിയത് കനിക ധിലോണാണ്. കൂടാതെ ഓം ശാന്തി ഓം, ഓള്‍വേയ്‌സ് കഭി കഭി, രാ വണ്‍ എന്നീ ചിത്രങ്ങളിലെ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഗായിക കനിക കപൂറിന് വെള്ളിയാഴ്ചയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്ന് എത്തിയ സെല്‍ഫ് ക്വാറന്റീനില്‍ കഴിയാതെ പാര്‍ട്ടികളിലും മറ്റും പങ്കെടുത്തിരുന്നു. നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി