ചലച്ചിത്രം

ജോലിക്കാർക്കെല്ലാം മെയ് വരെയുള്ള ശമ്പളം, മൂന്ന് സിനിമകളുടെ ദിവസവേതനക്കാർക്ക് പകുതി പ്രതിഫലവും; മാതൃകയായി പ്രകാശ് രാജ് 

സമകാലിക മലയാളം ഡെസ്ക്

കൊറോണ വൈറസ് ഭീതിയും ഐസൊലേഷനും ക്വാറന്റൈനും എല്ലാമായി ഭീതിയിലാണ് ആളുകൾ. ഇതിനൊപ്പം തന്നെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള പരക്കംപാച്ചിലിലുമാണ് ചിലർ. ദിവസ‌വേതനക്കാർക്കടക്കം കൊറോണക്കാലം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ തന്റെ ജോലിക്കാർക്കും സഹപ്രവർത്തകർക്കുമടക്കം സഹായഹസ്തവുമായി  എത്തിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്. 

തന്റെ സമ്പാദ്യത്തിൽ നിന്ന് വീട്ടിലെയും നിർമാണ കമ്പനിയിലേയുമടക്കം ജോലിക്കാർക്ക് വരുന്ന മെയ് വരെയുള്ള മുൻകൂർ ശമ്പളം ഒന്നിച്ച് നൽകിയിരിക്കുകയാണ് അദ്ദേഹം. കൊറോണയെത്തുടർന്ന് നിർത്തിവച്ചിരിക്കുന്ന തന്റെ മൂന്ന് സിനിമകളിൽ ദിവസവേതനത്തിൽ ജോലി ചെയ്തിരുന്നവർക്ക് പകുതി ശമ്പളമെങ്കിലും ലഭ്യമാക്കാനുള്ള വഴി കണ്ടെത്തിയെ‌ന്നും അദ്ദേഹം അറിയിച്ചു. 

ഇതുകൊണ്ടൊന്നും തന്റെ ജോലി അവസാനിച്ചിട്ടില്ലെന്നും തുടർന്നും കഴ‌ിയുന്ന രീതിയിൽ ആവശ്യക്കാരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊപ്പം കഴിയുന്നവരെല്ലാം ചുറ്റുമുള്ള അവശ്യക്കാരെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍