ചലച്ചിത്രം

ഹാര്‍വി വെയിന്‍സ്റ്റീന് കൊറോണ സ്ഥിരീകരിച്ചു; ഇപ്പോള്‍ ന്യൂയോര്‍ക്കിലെ ജയിലില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്; ഹോളിവുഡ് നിര്‍മാതാവും വിവാദനായകനുമായ ഹാര്‍വി വെയിന്‍സ്റ്റീന് കൊറോണ സ്ഥിരീകരിച്ചതായി യുഎസ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. 68കാരനായ വെയിന്‍സ്റ്റീന്‍ ഇപ്പോള്‍ നോര്‍ത്തേണ്‍ ന്യൂയോര്‍ക്കിലെ ജയിലില്‍ കഴിയുകയാണ്. ബലാത്സംഗത്തിനും ലൈംഗിക അതിക്രമത്തിലും 23 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് വെയിന്‍സ്റ്റീന്‍.

ശനിയാഴ്ച വൈകുന്നേരമാണ് വെയിന്‍സ്ര്‌റീന് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയത്. എന്നാല്‍ അദ്ദേഹത്തിന്റെ വക്താവ് റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ബുധനാഴ്ചയാണ് വെയിന്‍സ്റ്റീനെ 560 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ജയിലിലേക്ക് മാറ്റിയത്. അതിനിടയില്‍ റിക്കേഴ്‌സ് ഐലന്റ് ജയിലില്‍ തങ്ങിയിരുന്നു. കൂടാതെ നെഞ്ചുവേദനയെത്തുടര്‍ന്ന് മാന്‍ഹാട്ടന്‍ ജയിലിലും പ്രവേശിപ്പിച്ചിരുന്നു. 

തടവുപുള്ളികളെക്കൊണ്ട് നിറഞ്ഞ യുഎസ് ജയിലുകളില്‍ കൊറോണ പടര്‍ന്നു പിടിക്കാനുള്ള സാധ്യത ഏറെയാണ്. കഴിഞ്ഞ ആഴ്ചയാണ് റികേര്‍സിലേയും ന്യൂയോര്‍ക്കിലെ സിങ് സിങ് ജയിലിലേയും ഗാര്‍ഡുകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു.  മീടൂ ആരോപണങ്ങളിലൂടെയാണ് ഹാര്‍ലി വെയിന്‍സ്റ്റീന്‍ വാര്‍ത്തകളില്‍ നിറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍