ചലച്ചിത്രം

ബോളിവുഡ് സംവിധായകൻ ഓഡിഷനു വിളിച്ചത് നിവിൻ പോളിയെ, ആളു മാറി എത്തിയത് നവീൻ പോളിഷെട്ടി; ഒടുവിൽ 'ഡ്യൂപ്പ്' സിനിമയിലെത്തി 

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിൽ ഏറെ ശ്രദ്ധനേടിയ  ദം​ഗൽ അടക്കം നിരവധി ചിത്രങ്ങൾ ഒരുക്കിയ പ്രശസ്ത സംവിധായകനാണ് നിതേഷ് തിവാരി. തന്റെ പുതിയ ചിത്രം 'ചിച്ചോരെ'യിൽ അഭിനയിക്കാൻ അദ്ദേഹം വിളിച്ചതാകട്ടെ മലയാളത്തിന്റെ പ്രിയനടൻ നിവിൻ പോളിയെയും. പക്ഷെ ഭാ​ഗ്യം കനിഞ്ഞത് തെലുങ്ക് നടൻ നവീൻ പോളിഷെട്ടിക്കാണ്. പേരിലെ സാമ്യം കാരണം കാസ്റ്റിങ് ഡയറക്ടർക്ക് ആളുമാറിയതാണ്. ഒഡിഷന് എത്തിയ ന‌ടൻ ഉദ്ദേശിച്ച ആളല്ലെന്ന് മനസ്സിലായെങ്കിലും ഒടുവിൽ ആ വേഷം നവീന് തന്നെ ലഭിക്കുകയായിരുന്നു. 

ബോളിവുഡ് ചിത്രത്തിലേക്ക് എത്താൻ ഭാ​ഗ്യം നിവിൻ പോളിയുടെ രൂപത്തിൽ എത്തിയ കഥ നവീൻ തന്നെയാണ് പങ്കുവച്ചതും.  ‘ഹലോ നവീൻ പോളി, നിതേഷ് സാർ ഓഡിഷനു വേണ്ടി നിങ്ങളുടെ ഡേറ്റ് ചോദിക്കുന്നു’ എന്നുപറഞ്ഞുള്ള കോൾ തനിക്ക് കിട്ടിയപ്പോൾ അക്ഷരാർത്ഥത്തിൽ ഞെ‌ട്ടി എന്നാണ് നവീന്റെ വാക്കുകൾ. സംഭവം വിശ്വസിക്കാനാവാതെ നിങ്ങൾ പറയുന്നത് ദംഗൽ നിതേഷ് സാറിനെക്കുറിച്ചാണോ? എന്ന് ഉറപ്പിക്കുകയായിരുന്നു നവീൻ. ഒടുവിൽ ഓഡിഷൻ കഴിഞ്ഞു ക്ലിപ്പ് നിതേഷിന് അയച്ചുകൊടുത്തപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത്.  

‘നിവിൻ പോളി താടി മുഴുവൻ ഷേവ് ചെയ്തോ, പ്രേമത്തില്‍ പരുക്കൻ ലുക്ക് ആയിരുന്നല്ലോ, ഇതിപ്പോൾ ചുള്ളനെപ്പോലെ’ തുടങ്ങിയ സംശയങ്ങളായിരുന്നു നിതേഷിന്. ഈ അടുത്ത് താടി ഷേവ് ചെയ്തോ? എന്നുചോദിച്ചുള്ള കാസ്റ്റിങ് ഡയറക്ടറുടെ കോൾ ആണ് പിന്നീട് നവീന് കിട്ടിയത്. അതുകഴിഞ്ഞാകട്ടെ യാതൊരു വിവരവുമില്ല. ‌ഈ സംഭവങ്ങളെല്ലാം കഴിഞ്ഞ് നാല് മാസത്തിന് ശേഷം നവീന്റെ ഒരു വിഡിയോ ചിച്ചോരെയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാൾ കാണ്ടതോടെ താരത്തിന് സിനിമയിലേക്കുള്ള വഴി വീണ്ടും തുറന്നു. ‘ഇതാ  നിവിൻ പോളിയുടെ ഡ്യൂപ്പ് അല്ലേ, ഇയാളെ ഓഡിഷന് വിളിക്കൂ.’ എന്നാണ് വിഡിയോ കണ്ടതും നിതേഷ് പറഞ്ഞത്. അങ്ങനെ രണ്ടാം വട്ടം ഓഡിഷൻ കഴിഞ്ഞതോടെ നവീന് അവസരം കിട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

ഡോര്‍ട്ട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍, താരമായി ഹമ്മല്‍സ്; അവസാന അങ്കത്തിലെ എതിരാളിയെ നാളെ അറിയാം

അംപയറുമായി തര്‍ക്കിച്ചു; സഞ്ജുവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ

'ഉടന്‍ ജപ്തി'യുമായി സഹകരണ വകുപ്പ്; മൈലപ്ര ബാങ്ക് തട്ടിപ്പില്‍ മുന്‍ഭാരവാഹികളുടേയും ബന്ധുക്കളുടേയും സ്വത്ത് ജപ്തിചെയ്തു

സോഷ്യൽമീഡിയ ട്രെൻഡ് നോക്കി സൺസ്ക്രീന്‍ തെരഞ്ഞെടുത്താൽ പണി കിട്ടും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ