ചലച്ചിത്രം

കൊറോണയ്ക്ക് തടയിടാൻ എന്തുണ്ട് വഴി? പ്രിയങ്കയോട് ആരാധകരുടെ ചോദ്യം; ഒടുവിൽ ലോകാരോഗ്യ സംഘടനയിലെ വിദഗ്ധർ നൽകിയ മറുപടി ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

കോവിഡ് 19 ലോകമാകെ വ്യാപിക്കുന്നതിനൊപ്പം തന്നെ വ്യാജ വാര്‍ത്തകളും വ്യാപകമായി പ്രചരിക്കുകയാണ്. പ്രധാനമായും സോഷ്യല്‍ മീഡിയയിലൂടെ പടരുന്ന വ്യാജ വിവരങ്ങള്‍ പലരിലും കൂടുതല്‍ ആശങ്ക പടരാനാണ് കാരണമായത്. എന്നാലിപ്പോള്‍ കൃത്യമായ വിവരങ്ങള്‍ ശരിയായ അധികാരികളില്‍ നിന്ന് നേരിട്ട് അറിയാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് നടി പ്രിയങ്ക ചോപ്ര. ലോകാരോഗ്യ സംഘടനയിലെ ഡോക്ടര്‍മാരുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ടി.വി. ലൈവിലൂടെയാണ് പ്രിയങ്കയുടെ ഈ ശ്രമം. 

തനിക്ക് പലരില്‍ നിന്ന് ലഭിച്ച സംശയങ്ങള്‍ ഡബ്ലൂ എച്ച് ഒ ഡോക്ടര്‍മാരായ ടെഡ്രോസ്, മരിയ വാന്‍ കെര്‍ഖോവ് എന്നിവരോട് ചോദിച്ചറിയുകയാണ് താരം. ഇതിന്റെ വിഡിയോ പ്രിയഹ്ക തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. കൊറോണ വൈറസ് വായുവിലൂടെ പകരുമോ?, രോഗ മുക്തനായ ആള്‍ക്ക് വീണ്ടും കോറോണ വൈറസ് ബാധിക്കുമോ?, വാക്‌സിന്‍ കണ്ടുപിടിച്ചോ? തുടങ്ങിയ ചോദ്യങ്ങളാണ് താരം ചോദിച്ചിരിക്കുന്നത്.  

വായുവിലൂടെയും ഭക്ഷണത്തിലൂടെയും മൃഗങ്ങളിലൂടെയും കൊറോണ വൈറസ് പകരില്ലെന്നും, വായ, മൂക്ക്, കണ്ണ് തുടങ്ങിയ അവയവങ്ങളിലൂടെയാണ് ആളുകളിലേക്ക് വൈറസ് കടക്കുന്നതെന്നും ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. രോഗമുക്തനായ ആള്‍ക്ക് വീണ്ടും ഈ അസുഖം വരുമോ എന്ന കാര്യത്തില്‍ ഇപ്പോഴും പഠനങ്ങള്‍ നടക്കുകയാണെന്നും ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആഴ്ചകള്‍ക്ക് മുമ്പേ തുടങ്ങിയതാണെന്നും നാനൂറിലധികം ശാസ്ത്രജ്ഞര്‍ ഇപ്പോഴും ഇതിനായി പ്രവര്‍ത്തിക്കുകയാണെന്നും അവര്‍ പറഞ്ഞു. പക്ഷെ വാക്‌സിന്‍ കുറഞ്ഞത് 12 മാസത്തേക്കെങ്കിലും ഉപയോഗപ്രദമാകില്ലെന്നും അതുവരെ മുന്‍കരുതല്‍ തന്നെയാണ് മാര്‍ഗ്ഗമെന്നും പറഞ്ഞിട്ടുണ്ട്. 

കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രിയങ്കയും ഭര്‍ത്താവും പോപ് ഗായകനുമായ നിക്ക് ജോനാസും ന്യൂയോര്‍ക്കില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. യുണിസെഫിന്റെ ഗുഡ്വില്‍ അംബാസഡര്‍ കൂടിയാണ് താരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ