ചലച്ചിത്രം

'ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഞാൻ വീടിന്റെ ഗെയ്റ്റ് തൊട്ടിട്ടില്ല; ലണ്ടനില്‍ നിന്നെത്തിയ മകന്‍ ക്വാറന്റൈനില്‍; അവന് ഭക്ഷണമെത്തിക്കുന്ന ഓട്ടോ പൊലീസ് വിലക്കി'- സുരേഷ് ഗോപി പറയുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലോക്ക്ഡൗണ്‍ കാലത്ത് നിരന്തരം പുറത്തിറങ്ങുന്നത് അവസാനിപ്പിച്ച് ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സുരേഷ് ഗോപി എംപി. പ്രാധനമന്ത്രിയോ മുഖ്യമന്ത്രിയോ പറഞ്ഞത് കൊണ്ട് എടുക്കേണ്ടതല്ല ജാഗ്രത. ഇത് ഓരോ വ്യക്തിയും സാഹചര്യം മനസിലാക്കി ചിന്തിച്ച് ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. 

'ലണ്ടനില്‍ പഠിക്കുന്ന എന്റെ മകന്‍ കഴിഞ്ഞ ആഴ്ചയാണ് എത്തിയത്. ഡല്‍ഹിയിലെത്തിയപ്പോള്‍ അവനടക്കം വന്ന ഫ്‌ളൈറ്റിലെ എല്ലാവരോടും വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ടു. അവന്‍ വീട്ടില്‍ വരാതെ മറ്റൊരു ഫഌറ്റില്‍ താമസിക്കുകയാണിപ്പോള്‍. അവന്‍ ഒറ്റയ്ക്കാവുന്നതിനാല്‍ മൂത്ത മകനും അവന്റെ സെക്രട്ടറിയും ഒപ്പം ഉണ്ട്. മൂന്ന് പേര്‍ക്കമുള്ള ഭക്ഷണം മാത്രമാണ് ഇവിടെ നിന്ന് കൊണ്ടു പോകുന്നത്. ഡ്രൈവര്‍ സത്യവാങ്മൂലവുമായി ദിവസവും ഓട്ടോയില്‍ ഭക്ഷണമെത്തിക്കുകയാണ്. ഓട്ടോയില്‍ പോകുന്നത് പൊലീസ് വിലക്കിയതോടെ ഇപ്പോള്‍ ഡ്രൈവര്‍ തൊട്ടടുത്ത വീട്ടില്‍ നിന്ന് സ്‌കൂട്ടര്‍ എടുത്താണ് ഭക്ഷണം കൊണ്ടു പോകുന്നത്'- സുരേഷ് ഗോപി പറഞ്ഞു. 

പാര്‍ലമെന്റില്‍ പോകേണ്ടെന്ന് തീരുമാനിച്ച് കഴിഞ്ഞ വ്യാഴാഴ്ച താന്‍ ഡല്‍ഹിയില്‍ നിന്ന് തിരിച്ച് നാട്ടിലെത്തുകയായിരുന്നു. ശനിയാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അത്യാവശ്യം വേണ്ട സാധനങ്ങള്‍ പോയി വാങ്ങി തിരികെ വീട്ടില്‍ കയറിയ ശേഷം താനിതു വരെ പുറത്തിറങ്ങിയിട്ടില്ല. വീടിന്റെ ഗെയ്റ്റ് പോലും തൊട്ടിട്ടില്ല. ഇത്തരം കരുതലുകള്‍ ഓരോ വ്യക്തിയും സ്വയം ചിന്തിച്ചെടുക്കുകയാണ് വേണ്ടത്. 

ലോകത്ത് ഇതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നവരെ ആലോചിക്കണം. വീട്ടിലിരിക്കുന്ന സമയം കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കണം. എല്ലാവരും സ്വന്തം ആരോഗ്യം സംരക്ഷിച്ചു നിര്‍ത്തണമെന്നും അച്ചടക്കമാണ് ഈ ഘട്ടത്തില്‍ അനിവാര്യമായി നാം പാലിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്