ചലച്ചിത്രം

'മറ്റാർക്കും വേണ്ടിയല്ല, നമ്മുടെ മക്കൾക്കായി, അടുത്ത തലമുറയ്ക്കായി എല്ലാവരും വീട്ടിലിരിക്കണം' ; അഭ്യർത്ഥനയുമായി വടിവേലു ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രാജ്യം കൊറോണ ജാഗ്രതയിൽ ലോക്ക്ഡൗണിൽ കഴിയുമ്പോൾ ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന അഭ്യർത്ഥനയുമായി നടൻ വടിവേലു. ദയവുചെയ്ത് ആരും പുറത്തിറങ്ങരുതെ”ന്ന് കൈകൂപ്പി, കണ്ണീരോടെയാണ് അദ്ദേഹം അഭ്യർഥിക്കുന്നത്. ജനങ്ങളോടുള്ള അഭ്യർത്ഥനയുടെ വീഡിയോ പുറത്തുവിട്ടു. 

“വേദനയോടെയും ദുഃഖത്തോടെയുമാണ് ഇത് പറയുന്നത്. ദയവുചെയ്ത് സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് കുറച്ചുനാൾ വീട്ടിലിരിക്കൂ. സ്വന്തം ജീവൻപോലും പണയപ്പെടുത്തി മെഡിക്കൽ രംഗത്തുള്ളവരും പൊലീസുകാരുമൊക്കെ നമുക്കായി പ്രവർത്തിക്കുകയാണ്. മറ്റാർക്കുംവേണ്ടിയല്ല, നമ്മുടെ മക്കൾക്കായി, അടുത്ത തലമുറയ്ക്കായി എല്ലാവരും വീട്ടിലിരിക്കണം. ഇതിനെ കളിതമാശയായി കാണരുത്. വളരെ ഗൗരവമായ വിഷയമാണിത്. ദയവുചെയ്ത് കേൾക്കൂ.. ആരും പുറത്തിറങ്ങരുതേ” എന്ന് കൈകൂപ്പി, വിതുമ്പിക്കൊണ്ടാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്. 

വികാരഭരിതമായി വടിവേലു നടത്തിയ അഭ്യർഥന നിരവധിപേരാണ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഭാഷാവ്യത്യാസമില്ലാതെ തെന്നിന്ത്യയിലാകെ വടിവേലുവിന് നിരവധി ആരാധകരുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത