ചലച്ചിത്രം

'എല്ലാം ചെയ്യാൻ ശീലമൊന്നും വേണ്ട'; പറമ്പിലെ ചവറെല്ലാം വാരിക്കൂട്ടി നവ്യയുടെ 'ജാൻ', വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ക്വാറന്റിൻ ദിനങ്ങളിലെ വിശേഷങ്ങളാണ് ഈ ദിവസങ്ങളിലെല്ലാം സോഷ്യൽ മീഡിയയിൽ നിറയുന്നത്. താരങ്ങൾ ഒഴിവുസമയം ചിലവഴിക്കുന്നത് എങ്ങനെയാണെന്നറിയാനാണ് ഏറെ ആരാധകർക്കും താത്പര്യം. മക്കളോടൊത്തിരിക്കാനാണ് താരങ്ങളേറെയും ഈ സമയം ചിലവിടുന്നത്. നടി നവ്യ നായരും അങ്ങനെതന്നെയാണ്. മകൻ സായി കൃഷ്ണയ്ക്കൊപ്പമാണ് നവ്യ.

മകൻ പറമ്പ് വൃത്തിയാക്കാൻ സഹായിക്കുന്നതിന്റെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. വീട്ടിൽ ക്വാറന്റീനിൽ ഇരിക്കുമ്പോൾ തന്റെ ജാൻ (സായി) പുതിയ പാഠങ്ങൾ പഠിക്കുകയാണെന്ന് കുറിച്ചാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

"സായി ഒറു ഗാഡ്ജറ്റ് പ്രേമിയല്ല. അവന് ഇത്തരത്തിലുള്ള റിയൽ ടൈം കളികൾ കളിക്കാനും വലിയവർ ചെയ്യുന്നതൊക്കെ ചെയ്യാനുമാണ് ഇഷ്ടം. ഉത്തരവാദിത്തമുള്ള ജോലികൾ. ഈ സ്നേഹവും സന്തോഷവും എന്റെ ഹൃദയത്തെ കീഴ്പ്പെടുത്തിക്കളഞ്ഞു", വിഡിയോയ്ക്കാപ്പം നവ്യ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''