ചലച്ചിത്രം

മിറയ്ക്കായി ഷാഹിദിന്റെ പാൻകേക്ക് പരീക്ഷണം; സം​ഗതി ഹിറ്റ് 

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സെലിബ്രിറ്റികളുടെ ലോക്ക്ഡൗൺ സ്പെഷ്യൽ പാചകപരീക്ഷണങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. പ്രീതി സിന്റയുടെ മസാലദോശ സോഷ്യൽ മീഡിയയിൽ ഹിറ്റായതിന് പിന്നാലെ ഇപ്പോഴിതാ നടൻ ഷാഹിദ് കപൂറാണ് പുതിയ താരം. 

ഭാര്യ മിറയ്ക്കായി ഷാഹിദ് നടത്തിയ പരീക്ഷണമാണ് ഇൻസ്റ്റ​ഗ്രാമിൽ ഹിറ്റായത്. മിറ തന്നെയാണ് ഭർത്താവിന്റെ പാചകപരീക്ഷണത്തെക്കുറിച്ച് പങ്കുവച്ചതും.

''ഭര്‍ത്താവ് എനിക്കായി തയ്യാറാക്കുന്ന പാന്‍കേക്കിനു വേണ്ടി കാത്തിരിക്കുന്നു'' എന്ന അടിക്കുറിപ്പോടെ ആദ്യ ചിത്രം പങ്കുവച്ച മിറ പിന്നീട് ഷാഹിദ് തയ്യാറാക്കിയ വിഭവവും ആരാധകരെ കാണിച്ചു. സംഗതി വിജയകരമായെന്നു പറഞ്ഞാണ് സ്‌ട്രോബറി കൊണ്ടലങ്കരിച്ച പാന്‍കേക്കിന്റെ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. 

2015ലാണ് മിറയും ഷാഹിദവും വിവാഹിതരാകുന്നത്. മിഷ , സെയ്ന്‍ എന്നിങ്ങനെ രണ്ട് മക്കളാണ് ഇവർക്കുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍