ചലച്ചിത്രം

അമ്മയുടെ സാരിയില്‍ സുന്ദരിയായി ഐശ്വര്യ; ഫോട്ടോഷൂട്ട് ചിത്രവുമായി താരം 

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണ്‍ തുടങ്ങി ആദ്യ നാളുകളില്‍ തന്നെ കോവിഡ് ബോധവത്കരണ വിഡിയോകളും പോസ്റ്ററുകളും പങ്കുവച്ച് പ്രതിരോധത്തിനൊപ്പം കൈപിടിച്ച സിനിമാ താരങ്ങളില്‍ ഒരാളാണ് നടി ഐശ്വര്യ ലക്ഷ്മി. ലോക്ക്ഡൗണ്‍ വിശേഷങ്ങളും വെറുതെയിരുന്ന് ബോറടിക്കുന്ന കാര്യവുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. തിരുവനന്തപുരത്തെ വീട്ടിലാണ് ഐശ്വര്യ ഇപ്പോള്‍.

എന്നാലിപ്പോള്‍ പുതിയൊരു ഫോട്ടോഷൂട്ടിന്റെ വിശേഷങ്ങളുമായാണ് ഐശ്വര്യ എത്തിയിരിക്കുന്നത്. നീല സാരിയുടുത്ത് അതിസുന്ദരിയായാണ് ചിത്രത്തില്‍ താരത്തെ കാണാന്‍ കഴിയുക. നീലയില്‍ സില്‍വര്‍ കരയുള്ള ഈ സാരിക്ക് മറ്റൊരു പ്രത്യേകത കൂടെയുണ്ട്. അമ്മയുടെ സാരിയാണ് താരം ധരിച്ചിരിക്കുന്നത്. അമ്മ ഇതേ സാരി അണിഞ്ഞുള്ള ചിത്രവും ഐശ്വര്യ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. 

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായ സിനിമാപ്രവര്‍ത്തകര്‍ക്ക് സഹായവുമായി സ്വമേധയാ രം?ഗത്തെത്തിയ ഏക പുതുതലമുറ താര ഐശ്വര്യ ലക്ഷ്മി ആണെന്ന് മുമ്പ് ഫെഫ്ക പറഞ്ഞിരുന്നു. താരത്തിന് നന്ദി പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് സം?ഘടന ഇക്കാര്യം അറിയിച്ചത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ