ചലച്ചിത്രം

'ഉറ്റസുഹൃത്തിന്റെ നഷ്ടത്തേക്കാൾ ഇർഫാന്റെ മരണമാണ് കൂടുതൽ വേദനിപ്പിക്കുന്നത്'; തുറന്നു പറഞ്ഞ് അമിതാഭ് ബച്ചൻ 

സമകാലിക മലയാളം ഡെസ്ക്

തൊട്ടടുത്ത രണ്ട് ദിവസങ്ങളിൽ ബോളിവുഡിന് നഷ്ടമായത് രണ്ട് മുൻനിര നടന്മാരെയാണ്. ഇരുവരുടേയും അപ്രതീക്ഷിത വിയോ​ഗം സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. 54 കാരനായ ഇർഫാൻ ഖാന്റെ മരണത്തിന് കാരണമായത് കാൻസർ ബാധയെത്തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളാണ്. ഋഷി കപൂറും കാൻസർ ബാധിതനായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഇരുവരുടേയും മരണത്തെക്കുറിച്ച് നടൻ അമിതാഭ് ബച്ചൻ പോസ്റ്റ് ചെയ്ത കുറിപ്പാണ്. 

അമിതാഭ് ബച്ചന്റെ അടുത്ത സുഹൃത്താണ് ഋഷി കപൂർ. ചെറുപ്പം മുതൽ നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഋഷി കപൂറിന്റെ മരണവാർത്ത പങ്കുവെച്ചുകൊണ്ട് അമിതാഭ് ബച്ചൻ കുറിച്ചത് തന്റെ ഹൃദയം തകർന്നു എന്നാണ്. ഇർഫാൻ ഖാനൊപ്പം പിക്കു എന്ന ഒരു ചിത്രത്തിൽ മാത്രമാണ് അമിതാഭ് ബച്ചൻ ഒന്നിച്ചത്. എന്നാൽ ഋഷി കപൂറിന്റെ മരണത്തേക്കാൾ തന്നെ ദുഃഖിപ്പിക്കുന്നത് ഇളയവനായ ഇർഫാൻ ഖാന്റെ മരണമാണ് എന്നാണ്. ഒരുപാട് അവസരങ്ങൾ ബാക്കിയാക്കിയാണ് ഇർഫാൻ മടങ്ങിയതെന്നും അതിനാലാണ് പ്രായംകുറഞ്ഞ ആളുടെ നഷ്ടം ദാരുണമായിതോന്നുന്നതെന്നും അദ്ദേഹം ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. ഇരുവർക്കും ഒപ്പമുള്ള ചിത്രങ്ങൾക്കൊപ്പമാണ് കുറിപ്പ്. 

‘ഒരു മുതിര്‍ന്ന സെലിബ്രിറ്റിയുടെ മരണം, ഇളയവന്റെ മരണം.. ആദ്യത്തേതിന്റെ സങ്കടം മുമ്പത്തേതിനേക്കാള്‍ തീവ്രമാണ്.. എന്തുകൊണ്ട്..? ഇളയത് കൂടുതല്‍ ദാരുണമാണ്…എന്തുകൊണ്ടാണ് ചെറുപ്പക്കാരുടെ നഷ്ടം മുതിര്‍ന്നയാളേക്കാള്‍ കൂടുതല്‍ ദാരുണമായി തോന്നുന്നത്.. കാരണം, പിന്നീടുള്ള അവസരങ്ങള്‍ നഷ്ടപ്പെട്ടതില്‍ നിങ്ങള്‍ വിലപിക്കുന്നു…യാഥാര്‍ഥ്യമാക്കാത്ത സാധ്യതകള്‍”–അമിതാഭ് ബച്ചന്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍